---
title: "കത്തോലിക്കാ കോൺഗ്രസ് ഓടംന്തോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കർഷക ജ്വാല പ്രതിഷേധം നടത്തി."
english_title: "Farmer flame protest was conducted under the leadership of Catholic Congress Odamntoth unit."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101475/farmer-flame-protest-was-conducted-under-the-leadership-of-catholic-congress-odamntoth-unit"
published_at: "2023-03-05T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404c7c88e391_dfsdfs.jpg"
keywords: []
---

# കത്തോലിക്കാ കോൺഗ്രസ് ഓടംന്തോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കർഷക ജ്വാല പ്രതിഷേധം നടത്തി.

> **Lead Summary:** **ഓടംന്തോട്: **കത്തോലിക്കാ കോൺഗ്രസ് ഓടംന്തോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കർഷക ജ്വാല പ്രതിഷേധം നടത്തി.തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അതിരൂപത കർഷക ജ്വാലയുടെ ഭാഗമായാണ് കാർഷിക മേഖലയിലെ വില തകർച്ചക്കെതിരെയും, ബഫർ സോണിനെതിരെയും ഓടംന്തോട് ഇടവകയിൽ കർഷക ജ്വാല നടത്തിയത്.

## Article Content

**ഓടംന്തോട്: **കത്തോലിക്കാ കോൺഗ്രസ് ഓടംന്തോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കർഷക ജ്വാല പ്രതിഷേധം നടത്തി.തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അതിരൂപത കർഷക ജ്വാലയുടെ ഭാഗമായാണ് കാർഷിക മേഖലയിലെ വില തകർച്ചക്കെതിരെയും, ബഫർ സോണിനെതിരെയും ഓടംന്തോട് ഇടവകയിൽ കർഷക ജ്വാല നടത്തിയത്.

എ കെ സി സി ഓടംന്തോട്യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് പതിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത എ കെ സി സി കൗൺസിൽ അംഗം ജോബി കുര്യൻ പഴയമഠത്തിൽ , ജോയി ചെറുപറമ്പിൽ , വിൽസൺ വട്ടോടി, ഡാനിയേൽ കൊച്ചുകണ്ടത്തിൽ തുടങ്ങിയർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101475/farmer-flame-protest-was-conducted-under-the-leadership-of-catholic-congress-odamntoth-unit)