---
title: "എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101476/iritty"
published_at: "2023-03-06T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405358dc1443_FB_IMG_1678062842568.jpg"
keywords: []
---

# എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: സണ്ണി ജോസഫ് എംഎൽഎയുടെ സ്പെഷ്യൽ വികസന ഫണ്ട് ഉപയോഗിച്ച് ഇരിട്ടി നൻമ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇരിട്ടി വ്യാപാരഭവൻ ഹാളിൽ വെച്ച് നന്മലൈബ്രേറിയൻ ആർ.കെ.മിനിക്ക് പുസ്തകശേഖരം കൈമാറിസണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷയായി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നാണ് എം എൽ എ യുടെ സ്പെഷ്യൽ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 25000 രൂപയുടെ പുസ്തകമാണ് നൻമ ലൈബ്രറിക്ക് കൈമാറിയത്. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രദീപൻ കണ്ണോത്ത് മുഖ്യാതിഥിയായി .

## Article Content

 **ഇരിട്ടി**: സണ്ണി ജോസഫ് എംഎൽഎയുടെ സ്പെഷ്യൽ വികസന ഫണ്ട് ഉപയോഗിച്ച് ഇരിട്ടി നൻമ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇരിട്ടി വ്യാപാരഭവൻ ഹാളിൽ വെച്ച് നന്മലൈബ്രേറിയൻ ആർ.കെ.മിനിക്ക് പുസ്തകശേഖരം കൈമാറിസണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷയായി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നാണ് എം എൽ എ യുടെ സ്പെഷ്യൽ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 25000 രൂപയുടെ പുസ്തകമാണ് നൻമ ലൈബ്രറിക്ക് കൈമാറിയത്. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രദീപൻ കണ്ണോത്ത് മുഖ്യാതിഥിയായി .

വാർഡ് കൗൺസിലർ വി.പി.അബ്ദുൾ റഷീദ് ,വ്യാപാര സംഘടനാ പ്രതിനിധികളായ റെജി തോമസ്, പി.പ്രഭാകരൻ,നൻമ ഭാരവാഹികളായ ഹരീന്ദ്രൻ പുതുശേരി,സന്തോഷ്കോയിറ്റി,വി.പി.സതീശൻ, സുമ സുധാകരൻ, കെ.സുരേശൻ, കെ.മോഹനൻ, മാത്യു എം കണ്ടത്തിൽ, ജോർജ് മണിപ്പാറ, സണ്ണി ആശാരുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101476/iritty)