---
title: "സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്"
english_title: "Amithabachan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101501/amithabachan"
published_at: "2023-03-06T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64057b3a5745a_Screenshot_20230306-105751_Facebook.jpg"
keywords: []
---

# സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

> **Lead Summary:**  **മുംബൈ**: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

## Article Content

 **മുംബൈ**: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിം​ഗ് നിർത്തിവച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101501/amithabachan)