---
title: "കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101542/kottiyoor"
published_at: "2023-03-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405944f17dcf_Picsart_23-03-06_12-49-53-804.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** **കൊട്ടിയൂർ**: ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ എട്ടാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. കുട്ടി പോലീസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നു.

## Article Content

**കൊട്ടിയൂർ**: ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ എട്ടാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. കുട്ടി പോലീസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പേരാവൂർ ഡി.വൈ.എസ്സ്.പി എ.വി. ജോൺ കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.കേളകം എസ്.എച്ച്. ഒ ജാൻസി മാത്യു, വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ , പ്രിൻസിപ്പാൾ മാത്യു എം.എ, ഹെഡ് മാസ്റ്റർ ബിനു തോമസ്, പോലീസ് , എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ , രക്ഷകർത്താക്കൾ, അധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.2021- 2023 വർഷത്തെ 42 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാമത് എസ്.പി.സി ബാച്ചാണ് ഈ വർഷം പാസ്സിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് പി ജോസ്, റ്റിജി പി. ആന്റണി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101542/kottiyoor)