---
title: "കോളയാട് സെന്റ് കോർണലിയോസ് ഹൈസ്കൂളിൽ 1978 എസ്എസ്എൽസി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു "
english_title: "St. Cornelius High School, Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101551/st-cornelius-high-school-kolayad"
published_at: "2023-03-06T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640599c6e061d_Screenshot_2023-03-06-12-57-36-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോളയാട് സെന്റ് കോർണലിയോസ് ഹൈസ്കൂളിൽ 1978 എസ്എസ്എൽസി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു 

> **Lead Summary:** **കോളയാട്** : കോളയാട് സെന്റ് കോർണലിയോസ് ഹൈസ്കൂളിൽ 1978 ൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥികളും അന്നുണ്ടായിരുന്ന അധ്യാപകരും ഇന്ന് 5/3/23 ഞായറാഴ്ച രാവിലെ 10 മണിക്ക് പഴയ ഹൈസ്കൂൾ അങ്കണത്തിൽ ഒത്തുകൂടുകയുണ്ടായി. നിവ്യ പീറ്ററുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഗണേഷ് ബാബു സ്വാഗതം പറഞ്ഞു.

## Article Content

**കോളയാട്** : കോളയാട് സെന്റ് കോർണലിയോസ് ഹൈസ്കൂളിൽ 1978 ൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥികളും അന്നുണ്ടായിരുന്ന അധ്യാപകരും ഇന്ന് 5/3/23 ഞായറാഴ്ച രാവിലെ 10 മണിക്ക് പഴയ ഹൈസ്കൂൾ അങ്കണത്തിൽ ഒത്തുകൂടുകയുണ്ടായി. നിവ്യ പീറ്ററുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഗണേഷ് ബാബു സ്വാഗതം പറഞ്ഞു.

അതിനു ശേക്ഷം മൺമറഞ്ഞുപോയ അദ്ധ്യാപകർക്കും, സഹപാടികൾക്കും വേണ്ടി പ്രാർത്ഥിച്ച ശേക്ഷം, അധ്യാപകരായ ബാലകൃഷ്ണൻ മാസ്റ്റർ സോമസുന്ദരം മാസ്റ്റർ പി എം മാത്യു സാർ മേരിക്കുട്ടി ടീച്ചർ ആലീസ് ടീച്ചർ, മേരിക്കുട്ടി ടീച്ചർ, വിമല ടീച്ചർ, കെ സി മേരി ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബു, ക്ലാർക്കായിരുന്ന തോമസു സാർ , എന്നിവരെ പൊന്നാട അണിയിച്ചും,ഫോട്ടോ പതിച്ച മൊമെന്റുകൾ നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ 78 വർഷത്തിലെ സ്കൂൾ പാർലമെൻറ് സ്പീക്കർ ആയിരുന്ന കെ ടി തോമസ് അധ്യക്ഷനായിരുന്നു, ഇപ്പോൾ കോളയാട് സെൻറ് കോർണലിയോസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആയിരിക്കുന്ന ഫാദർ ഗിനീഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു, തുടർന്ന് അധ്യാപകർ എല്ലാവരും സംസാരിച്ചു. പഴയ കാല വിദ്യാർത്ഥികളായ, ദിവാകരൻ മാസ്റ്റർ, സുകുമാരൻ, സിബി ജോർജ്, സുനിൽകുമാർ, ലക്ഷ്മണൻ പി.കെ, സുഗതകുമാരി, ബ്രദർ ഫിലിപ്പ് കാരാമക്കുഴി, എന്നിവരും സംസാരിച്ചു.

പങ്കെടുത്ത എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോയെടുക്കുകയും, സ്നേഹവിരുന്നും, കഴിഞ്ഞ് എല്ലാവരും സ്വയം പരിജയപ്പെടുത്തുകയും, ചെറിയ ഗാനങ്ങൾ സഹപാടികൾ പാടുകയുമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101551/st-cornelius-high-school-kolayad)