---
title: "നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി"
english_title: "Pulsar Suni"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101559/pulsar-suni"
published_at: "2023-03-06T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64059dabd7d45_Screenshot_2023-03-06-13-25-44-35_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

> **Lead Summary:** നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

## Article Content

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

എന്നാൽ കേസിന്റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് ദിലീപ് അടക്കം പ്രതിയായ കേസിൽ യുവനടിക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമദൃഷ്ട്യ ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101559/pulsar-suni)