---
title: "എസ് എൻ കോളേജ് മെഗാ അലൂമ്നി മാർച്ച് 11ന് "
english_title: "SN College Mega Alumni on March 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101586/sn-college-mega-alumni-on-march-11"
published_at: "2023-03-06T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405bccf2f8aa_Screenshot_2023-03-06-15-40-01-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എസ് എൻ കോളേജ് മെഗാ അലൂമ്നി മാർച്ച് 11ന് 

> **Lead Summary:** എസ് എൻ കോളേജ് മെഗാ അലൂമ്നി മാർച്ച് 11ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഉത്തര മലബാറിലെ പ്രശസ്ത കലാലയമായ എസ്എൻ കോളേജിലെ 12 ഡിപ്പാർട്ട്മെന്റുകളിലെയും പൂർവ്വാധ്യാപകരും അനധ്യാപകരും വിദ്യാർഥികളയും പങ്കെടുപ്പിച്ച് മാർച്ച് 11 ശനിയാഴ്ച്ച രാവിലെ 10മണി മുതൽ മെഗാ അലൂംനി മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു.

## Article Content

എസ് എൻ കോളേജ് മെഗാ അലൂമ്നി മാർച്ച് 11ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഉത്തര മലബാറിലെ പ്രശസ്ത കലാലയമായ എസ്എൻ കോളേജിലെ 12 ഡിപ്പാർട്ട്മെന്റുകളിലെയും പൂർവ്വാധ്യാപകരും അനധ്യാപകരും വിദ്യാർഥികളയും പങ്കെടുപ്പിച്ച് മാർച്ച് 11 ശനിയാഴ്ച്ച രാവിലെ 10മണി മുതൽ മെഗാ അലൂംനി മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു.

കോളേജ് അങ്കണത്തിൽ നടക്കുന്ന അലുംമിനി മീറ്റ് ഉദ്ഘാടനം നിയമസഭ സ്പീക്കർ എൻ. ഷംസീർ നിർവ്വഹിക്കും. ചടങ്ങിൽ പൂർവ്വ വിദ്യാർഥികളായ അഡ്വ.പി.സന്തോഷ് കുമാര് എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, മേയർ അഡ്വ. ടി.ഒ. മോഹനൻ പങ്കെടുക്കും. അലുംമ്നിയുടെ ഭാഗമായി മാർച്ച് 9ന് വ്യാഴാഴ്ച്ച 3.00 മണിക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്രയും നടക്കും. പ്രഭാത് ജക്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ടൗൺ സ്ക്വയറിൽ അവസാനിക്കും.

കൂടാതെ ഗുരുവന്ദനം, കലാപരിപാടികൾ, സെലബ്രിട്ടി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ.കെ അജയകുമാർ , ഡോ.എൻ സാജൻ, ആർട്ടിസ്റ്റ് ശശികല, ഒ.കെ വിനീഷ്, ഡോ.എം.പി ഷനോജ് പങ്കടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101586/sn-college-mega-alumni-on-march-11)