---
title: "അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ജാഗ്രതാ സമിതി പരിശീലന പരിപാടി നടന്നു"
english_title: "Vigilance Committee training program for Anganwadi workers was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101589/vigilance-committee-training-program-for-anganwadi-workers-was-held"
published_at: "2023-03-06T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405c06eb8c27_Screenshot_2023-03-06-15-51-33-86_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ജാഗ്രതാ സമിതി പരിശീലന പരിപാടി നടന്നു

> **Lead Summary:** **പേരാവൂര്‍**: വനിത ശിശുവികസന വകുപ്പ്, ഐസിഡിഎസ് പേരാവൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ജാഗ്രതാ സമിതി പരിശീലന പരിപാടി പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**പേരാവൂര്‍**: വനിത ശിശുവികസന വകുപ്പ്, ഐസിഡിഎസ് പേരാവൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ജാഗ്രതാ സമിതി പരിശീലന പരിപാടി പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.

പേരാവൂര്‍ സിഡിപിഒ ടികെ ഷേര്‍ളിയുടെ അധ്യക്ഷതയില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍ ഉദ്ഘാടനം ചെയ്തു.സുജാത, ആശ എം.പി, ലക്ഷ്മികുട്ടി എന്നിവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി വുമണ്‍ വെസിലിറ്റേറ്റര്‍ പി.പി സ്‌നേഹ, അഡ്വ. രേഖ, കെ.കെ ആതിര എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101589/vigilance-committee-training-program-for-anganwadi-workers-was-held)