---
title: "രാജ്യത്ത് ഇന്ധന വിലയിൽ വര്‍ധനവ് തുടരുന്നു"
english_title: "Fuel prices increasing oct 4"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1016/fuel-prices-increasing-oct-4"
published_at: "2021-10-04T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a6b3fdbf46_images - 2021-10-03T065813.732.jpeg"
keywords: []
---

# രാജ്യത്ത് ഇന്ധന വിലയിൽ വര്‍ധനവ് തുടരുന്നു

> **Lead Summary:**  **തിരുവനന്തപുരം**: രാജ്യത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്കഴിഞ്ഞ 11 ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 59 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് ഒരു രൂപ 54 പൈസയും.

## Article Content

 **തിരുവനന്തപുരം**: രാജ്യത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്കഴിഞ്ഞ 11 ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 59 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് ഒരു രൂപ 54 പൈസയും.

തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 63 പൈസയാണ്. ഡീസല്‍ വില 97 കടന്നു. 97 രൂപ 66 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 95 രൂപ 72 പൈസയും.

കോഴിക്കോട് പെട്രോള്‍ വില 103 കടന്നു. പെട്രോള്‍ ഒരു ലിറ്ററിന് 103 രൂപ 09 പൈസയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്തെ നിരക്കിന് സമാനമാണ് കോഴിക്കോടും ഡീസല്‍ വില. ഒരു ലിറ്ററിന് 96 രൂപ 30 പൈസയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1016/fuel-prices-increasing-oct-4)