---
title: "വിമാനം ഇല്ലാതെയും പറന്നെത്താൻ തയ്യാറായി ഇന്ത്യൻ ആർമി"
english_title: "The Indian Army is ready to fly even without a plane"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101603/the-indian-army-is-ready-to-fly-even-without-a-plane"
published_at: "2023-03-06T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405d0e88ba54_Screenshot_2023-03-06-17-07-40-87_3a637037d35f95c5dbcdcc75e697ce91.jpg"
keywords: []
---

# വിമാനം ഇല്ലാതെയും പറന്നെത്താൻ തയ്യാറായി ഇന്ത്യൻ ആർമി

> **Lead Summary:** വിമാനമില്ലാതെയും പറന്നെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ആർമി. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയി്‍ വൈറലായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ആർമിയുടെ ജെറ്റ് പാക്കിനെ കുറിച്ചാണ്. ധരിച്ചിരിക്കുന്ന ആൾക്ക് അന്തരീക്ഷത്തിലൂടെ ചലിക്കാനാവുന്ന തരത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

## Article Content

വിമാനമില്ലാതെയും പറന്നെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ആർമി. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയി്‍ വൈറലായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ആർമിയുടെ ജെറ്റ് പാക്കിനെ കുറിച്ചാണ്. ധരിച്ചിരിക്കുന്ന ആൾക്ക് അന്തരീക്ഷത്തിലൂടെ ചലിക്കാനാവുന്ന തരത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

10 കിലോമീറ്റർ വരെ യാതൊരു തടസ്സവുമില്ലാതെ ശരീരത്തിൽ ഇത് ധരിച്ച് വായുവിലൂടെ ഒരാൾക്ക് സഞ്ചരിക്കാൻ കഴിയും. ഹെലികോപ്റ്ററോ വിമാനമോ അല്ല. ഇന്ത്യൻ സൈന്യം സ്വന്തമാക്കാൻ ഒരുങ്ങുന്ന ഒന്നാന്തരം പടക്കോപ്പാണ് ജെറ്റ് പാക്ക് സ്യൂട്ട്. ധരിച്ചിരിക്കുന്ന ആൾക്ക് അന്തരീക്ഷത്തിലൂടെ ചലിക്കാനാവുന്ന തരത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ടുകളുടെ നിർമിതി. വാതകമോ ദ്രാവകമോ ഉപയോ​ഗിച്ച് ഇത് പറത്താനാകും.

ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അടിയന്തരമായി 48-ഓളം ജെറ്റ് പാക്ക് സ്യൂട്ടുകൾ വാങ്ങാനുള്ള പ്രപ്പോസൽ സേന തയ്യാറാക്കിക്കഴിഞ്ഞു.പട്രോളിങ്ങും അതിർത്തി നിരീക്ഷണവും കൂടുതൽ ആയാസരഹിതമാക്കാൻ സ്യൂട്ടുകൾ സഹായിക്കും. അങ്ങനെ അതിർത്തി നിരീക്ഷണം കൂടുതൽ മെച്ചപ്പെടുത്താനും സൈന്യത്തെ കൂടുതൽ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ജെറ്റ്പാക്ക് സ്യൂട്ടുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ആർമി.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്സൊല്യൂട്ട് കോംപോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കുന്ന സ്യൂട്ടുകളായിരിക്കും സൈന്യം വാങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആഗ്രയിലെ ഇന്ത്യന്‍ ആര്‍മി എയര്‍ബോണ്‍ ട്രെയിനിങ് സ്കൂളിലാണ് ഇന്ത്യൻ ആർമി പരീക്ഷണ പറക്കൽ നടത്തിയത്.ഗ്രാവിറ്റി  ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്ണങ്, ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പരീക്ഷണ പറക്കല്‍ നടത്തുന്ന വീഡിയോ ഇന്ത്യന്‍ എയ്‌റോ സ്‌പേസ് ഡിഫന്‍സ് ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീ സാണ്ജെറ്റ്പാക്ക്സ്യൂ ട്ടികള്‍ വികസിപ്പിച്ചിരിക്കു ന്നത്.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തെത്തു ടര്‍ന്ന് ചൈനയു മായു ള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകദേശം 3500 കി ലോമീറ്റര്‍ ഇന്ത്യ നിരീക്ഷണം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ്ജെറ്റ്പാക്ക്സ്യൂ ട്ട് പരീക്ഷണവും നടത്തിയത്. മനുഷ്യരെ ചിറക് വിരിച്ച് പറക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഇതിനു മുമ്പും ലോകത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ പുതിയ സ്യൂട്ട് തങ്ങളെ പറക്കാനും ദുഷ്കരമായ ദൗത്യങ്ങൾ നിർവഹിക്കാനും പ്രാപ്ത്തരാക്കുമെന്നാണ് ഇന്ത്യൻ സൈന്യം കരുതുന്നത്.

10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റർ വരെ പറക്കാനുള്ള ശേഷി ജെറ്റ്പാക്ക് സ്യൂട്ടിനുണ്ട്. സ്യൂട്ടിന് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നതിനുള്ള ഗവേഷണണം കമ്പനി തുടരുകയാണ്. കടന്നുപോകാൻ കഴിയാത്തതും അപ്രാപ്യവുമായ ഇടങ്ങളിലെ സൈനിക പ്രവർത്തനങ്ങളിൽ ഇത് ഉപയോഗപ്രദമാകുമെ ന്ന്പ്രതീക്ഷിക്കുന്നു . പ്രകൃതി ദുരന്തങ്ങൾ, മണ്ണിടിച്ചിൽ, തീപിടുത്തം , കെട്ടിട തകർച്ച എന്നീ ദുരന്തങ്ങളിലും ഉപയോഗപ്രദമാകും .

നദികളും തകർന്ന പാലങ്ങളുമൊക്കെ മുറിച്ചു കടക്കാനും സഹായകമാകും. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ വരെ എത്തിപ്പെടാൻ സഹയകരമാകും ജെറ്റ് പാക്ക് എന്നാണ് നിരീക്ഷണം. ആകാശ പറക്കലുകൾക്ക് എപ്പോഴും വലിയ പ്രാധാന്യമാണ് ഇന്ത്യൻ കരസേന നൽകാറുള്ളത്. ലോകത്തിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും പുതിയ മി​ഗ് വിമാനങ്ങളും പടക്കോപ്പുകളും സ്വന്തമാക്കുന്നതിലും ഇന്ത്യ ഒന്നാമതാണ്. ഒറ്റയ്ക്ക നിമഷനേരം കൊണ്ട് പറന്നെത്താവുന്ന ജെറ്റ് പാക്ക് സ്യൂട്ടുകൾ ഇന്ത്യക്ക് , ഇന്ത്യൻ ആർമിയിക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101603/the-indian-army-is-ready-to-fly-even-without-a-plane)