---
title: "മാനന്തവാടിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരമേഖലയും."
english_title: "Dairy sector in Ayyankali Employment Guarantee Scheme in Mananthavadi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101627/dairy-sector-in-ayyankali-employment-guarantee-scheme-in-mananthavadi"
published_at: "2023-03-06T19:35:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405f34c8677e_czczxc.jpg"
keywords: []
---

# മാനന്തവാടിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരമേഖലയും.

> **Lead Summary:** **മാനന്തവാടി: **ക്ഷീരമേഖലയെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപോഷിപ്പിക്കാൻ നഗരസഭാ തീരുമാനം.ജില്ലയിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം 670 കുടുംബങ്ങൾക്ക് 30 തൊഴിൽ ദിനം വീതം ലഭ്യമാവും.നിലവിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൾക്ക് നൽകാനുള്ള 1, 20,00,000 രൂപയിൽ 75 ലക്ഷം രൂപാ നഗരസഭാ തനത് ഫണ്ടിൽ നിന്നുമെടുത്ത് മാർച്ച് എട്ടാം തീയതി മുതൽ തൊഴിലാളികൾക്ക് വിതരണം ചെയ്യും സംസ്ഥാന സർക്കാരിൽ നിന്നുള്ള തുക ഇതുവരെ ലഭിക്കാത്തതിനാലാണ് നഗരസഭ ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നും നഗരസഭ വൈസ് ചെയർപെഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, കൗൺസിലർമാരായ പി വി ജോർജ്, എ എം ബെന്നി തുടങ്ങിയവരും വാർത്താമ്മേളനത്തിൽ പങ്കെടുത്തു.

## Article Content

**മാനന്തവാടി: **ക്ഷീരമേഖലയെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപോഷിപ്പിക്കാൻ നഗരസഭാ തീരുമാനം.ജില്ലയിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം 670 കുടുംബങ്ങൾക്ക് 30 തൊഴിൽ ദിനം വീതം ലഭ്യമാവും.നിലവിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൾക്ക് നൽകാനുള്ള 1, 20,00,000 രൂപയിൽ 75 ലക്ഷം രൂപാ നഗരസഭാ തനത് ഫണ്ടിൽ നിന്നുമെടുത്ത് മാർച്ച് എട്ടാം തീയതി മുതൽ തൊഴിലാളികൾക്ക് വിതരണം ചെയ്യും സംസ്ഥാന സർക്കാരിൽ നിന്നുള്ള തുക ഇതുവരെ ലഭിക്കാത്തതിനാലാണ് നഗരസഭ ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നും നഗരസഭ വൈസ് ചെയർപെഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, കൗൺസിലർമാരായ പി വി ജോർജ്, എ എം ബെന്നി തുടങ്ങിയവരും വാർത്താമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101627/dairy-sector-in-ayyankali-employment-guarantee-scheme-in-mananthavadi)