---
title: "പാചക വാതക വില വര്‍ദ്ധനവ്:  ഒരു മണിക്കൂര്‍ ഹോട്ടലുകള്‍ അടച്ചിട്ടു; മൗന ജാഥ നടത്തി"
english_title: "Cooking Gas Price Increase: Hotels were closed for an hour; A silent march was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101641/cooking-gas-price-increase-hotels-were-closed-for-an-hour-a-silent-march-was-held"
published_at: "2023-03-06T20:51:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406051ced76e_vjbkm.jpg"
keywords: []
---

# പാചക വാതക വില വര്‍ദ്ധനവ്:  ഒരു മണിക്കൂര്‍ ഹോട്ടലുകള്‍ അടച്ചിട്ടു; മൗന ജാഥ നടത്തി

> **Lead Summary:** **മാനന്തവാടി: **ഹോട്ടല്‍ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന തരത്തിലുള്ള പാചക വാതക വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച് മാനന്തവാടി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാല് മണി മുതല്‍ 5 മണി വരെ സ്ഥാപനങ്ങള്‍ അടച്ചിടുകയും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിക്കൊണ്ട് ഉന്ത് വണ്ടിയില്‍ കയറ്റിയ സിലിണ്ടറിന് റീത്ത് വെച്ച് ടൗണില്‍ പ്രതിഷേധ ജാഥ നടത്തുകയും ചെയ്തു.

## Article Content

**മാനന്തവാടി: **ഹോട്ടല്‍ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന തരത്തിലുള്ള പാചക വാതക വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച് മാനന്തവാടി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാല് മണി മുതല്‍ 5 മണി വരെ സ്ഥാപനങ്ങള്‍ അടച്ചിടുകയും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിക്കൊണ്ട് ഉന്ത് വണ്ടിയില്‍ കയറ്റിയ സിലിണ്ടറിന് റീത്ത് വെച്ച് ടൗണില്‍ പ്രതിഷേധ ജാഥ നടത്തുകയും ചെയ്തു.

പ്രതിഷേധ യോഗംമാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡണ്ട് വിജു മന്ന അദ്ധ്യക്ഷത വഹിച്ചു.പി.ആര്‍.ഉണ്ണിക്യഷ്ണന്‍, സഹീര്‍ റോളക്‌സ്, പ്രസാദ് നൈസ്, റയീസ് ബിസ്മിമില്ല, റഫീഖ് വിന്നേഴ്‌സ്, എന്‍.ആര്‍ നസീര്‍, പ്രസീത മുകുന്ദ്, ഉഷ പി.ആര്‍.എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101641/cooking-gas-price-increase-hotels-were-closed-for-an-hour-a-silent-march-was-held)