---
title: "സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം"
english_title: "Inauguration of Free E Shram Portal Registration Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10165/inauguration-of-free-e-shram-portal-registration-camp"
published_at: "2021-11-12T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618dc93458c78_images - 2021-11-12T072246.375.jpeg"
keywords: []
---

# സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം

> **Lead Summary:** കണ്ണൂർ : ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നവംബര്‍ 12 വെള്ളി രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും.

## Article Content

കണ്ണൂർ : ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നവംബര്‍ 12 വെള്ളി രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും.

അസംഘടിത മേഖലയിലെ 16നും 59നും ഇടയില്‍ പ്രായമുള്ള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കാണ് ക്യാമ്പ്. കോര്‍പ്പറേഷനിലെ പുഴാതി, എളയാവൂര്‍, ചേലോറ, പള്ളിക്കുന്ന്, എടക്കാട് സോണല്‍ ഓഫീസുകളിലും നവംബര്‍ 30 വരെ എല്ലാ ദിവസവും ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10165/inauguration-of-free-e-shram-portal-registration-camp)