---
title: "ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്."
english_title: "Young man injured in wild buffalo attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101650/young-man-injured-in-wild-buffalo-attack"
published_at: "2023-03-06T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640611359daf5_dsfsdfs.jpg"
keywords: []
---

# ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.

> **Lead Summary:** **ഇടക്കുന്നം: **കാഞ്ഞിരപ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയെ ഭീതിയിലാഴ്ത്തി ഒരാഴ്ചയായി കാട്ടുപോത്ത് സ്വെെര്യവിഹാരം തുടരുകയാണെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വനം വകുപ്പ് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

## Article Content

**ഇടക്കുന്നം: **കാഞ്ഞിരപ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയെ ഭീതിയിലാഴ്ത്തി ഒരാഴ്ചയായി കാട്ടുപോത്ത് സ്വെെര്യവിഹാരം തുടരുകയാണെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വനം വകുപ്പ് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101650/young-man-injured-in-wild-buffalo-attack)