---
title: " ഡോ​ക്ട​റെ മ​ർ​ദി​ച്ച​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഡോ​ക്ട​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങി."
english_title: "The doctors strongly protested against the killing of the doctor. Went down the street."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101666/the-doctors-strongly-protested-against-the-killing-of-the-doctor-went-down-the-street"
published_at: "2023-03-06T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640626d55ecf9_kijh.jpg"
keywords: []
---

#  ഡോ​ക്ട​റെ മ​ർ​ദി​ച്ച​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഡോ​ക്ട​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങി.

> **Lead Summary:** **കോ​ഴി​ക്കോ​ട്: **ഡോ​ക്ട​റെ മ​ർ​ദി​ച്ച​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഡോ​ക്ട​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങി. രോ​ഗി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു. ഫാ​ത്തി​മ ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​പി.​കെ. അ​ശോ​ക​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) കോ​ഴി​ക്കോ​ട് ബ്രാ​ഞ്ചി​ന്റെ​യും ഡോ​ക്ട​ർ​മാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യും ഒ.​പി​യും ബ​ഹി​ഷ്ക​രി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ വ​ൻ​നി​ര റോ​ഡി​ലി​റ​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ര​ങ്ങേ​റി. ഫാ​ത്തി​മ ഹോ​സ്പി​റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്ന് നൂ​റു ക​ണ​ക്കി​ന് ഡോ​ക്ട​ർ​മാ​രാ​ണ് ജാ​ഥ​യാ​യി മാ​നാ​ഞ്ചി​റ​യും ക​മീ​ഷ​ണ​ർ ഓ​ഫി​സും വ​ലം​വെ​ച്ച് പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ മു​ന്നി​ലെ പ​ന്ത​ലി​ൽ എ​ത്തി​യ​ത്.

## Article Content

**കോ​ഴി​ക്കോ​ട്: **ഡോ​ക്ട​റെ മ​ർ​ദി​ച്ച​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഡോ​ക്ട​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങി. രോ​ഗി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു. ഫാ​ത്തി​മ ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​പി.​കെ. അ​ശോ​ക​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) കോ​ഴി​ക്കോ​ട് ബ്രാ​ഞ്ചി​ന്റെ​യും ഡോ​ക്ട​ർ​മാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യും ഒ.​പി​യും ബ​ഹി​ഷ്ക​രി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ വ​ൻ​നി​ര റോ​ഡി​ലി​റ​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ര​ങ്ങേ​റി. ഫാ​ത്തി​മ ഹോ​സ്പി​റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്ന് നൂ​റു ക​ണ​ക്കി​ന് ഡോ​ക്ട​ർ​മാ​രാ​ണ് ജാ​ഥ​യാ​യി മാ​നാ​ഞ്ചി​റ​യും ക​മീ​ഷ​ണ​ർ ഓ​ഫി​സും വ​ലം​വെ​ച്ച് പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ മു​ന്നി​ലെ പ​ന്ത​ലി​ൽ എ​ത്തി​യ​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ള്ള അ​ക്ര​മം ത​ട​യു​ക, പൊ​ലീ​സ് നി​ഷ്ക്രി​യ​ത്വം അ​വ​സാ​നി​പ്പി​ക്കു​ക, ആ​ശു​പ​ത്രി സു​ര​ക്ഷ നി​യ​മം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഐ.​എം.​എ, കെ.​ജി.​എം.​ഒ, കെ.​ജി.​എം.​സി.​ടി.​എ, കെ.​ജി.​ഐ.​എം.​ഒ.​എ, കെ.​പി.​എ​ച്ച്.​എ, ക്യൂ.​പി.​എം.​പി.​എ, എം.​എ​സ്.​എ​ൻ, ജെ.​ഡി.​എ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഐ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ. സു​ൽ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ​ക്കു​നേ​രെ അ​ടി​ക്ക​ടി ഉ​യ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ പൊ​ലീ​സ് ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്നു. ഈ ​സ​മ​രം ഡോ​ക്ട​ർ​മാ​ർ​ക്കു മാ​ത്ര​മാ​യ​ല്ലെ​ന്നും നാ​ട്ടു​കാ​ർ​ക്കു​വേ​ണ്ടി കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എം.​എ കോ​ഴി​ക്കോ​ട് ബ്രാ​ഞ്ച് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​രാ​ജു ബ​ൽ​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​എം.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്റ്, കെ.​ജി.​എം.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ടി.​എ​ൻ. സു​രേ​ഷ്, കെ.​ജി.​എം.​സി.​ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​നി​ർ​മ​ൽ ഭാ​സ്ക​ർ, ഐ.​എം.​എ ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​സ​ന്ധ്യ കു​റു​പ്പ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

**നൂ​റോ​ളം ഡോ​ക്ട​ർ​മാ​ർ​ക്ക് എതി​രെ കേ​സ്**

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത​ട​ക്കം മു​ൻ​നി​ർ​ത്തി ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101666/the-doctors-strongly-protested-against-the-killing-of-the-doctor-went-down-the-street)