---
title: "വയനാട്ടില്‍ തോക്കുമായി മാവോയിസ്റ്റുകള്‍; പലചരക്ക് സാധനങ്ങളും കുട്ടികളുടെ ഭക്ഷണവും കവര്‍ന്നു"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101677/vayanad"
published_at: "2023-03-07T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640688fd2776f_Screenshot_20230307-061305_Facebook.jpg"
keywords: []
---

# വയനാട്ടില്‍ തോക്കുമായി മാവോയിസ്റ്റുകള്‍; പലചരക്ക് സാധനങ്ങളും കുട്ടികളുടെ ഭക്ഷണവും കവര്‍ന്നു

> **Lead Summary:** **കല്‍പ്പറ്റ**: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് പടിഞ്ഞാറത്തറയിലാണ് സായുധ മാവോയിസ്റ്റുകളെത്തിയത്. കാപ്പിക്കളം കുറ്റിയാം വയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യസാധനങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കല്‍പ്പറ്റ**: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് പടിഞ്ഞാറത്തറയിലാണ് സായുധ മാവോയിസ്റ്റുകളെത്തിയത്. കാപ്പിക്കളം കുറ്റിയാം വയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യസാധനങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തോക്കേന്തിയ ഒരു പുരുഷനും, സ്ത്രീയുമാണ് വീട്ടിൽ വന്നതെന്ന് വീട്ടമ്മയായ ഗീത പൊലീസിന് മൊഴി നല്‍കി. മാവോയിസ്റ്റുകൾ തന്നെ  മർദിക്കാൻ ശ്രമിച്ചെന്നും അടുക്കളയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ കവര്‍ന്നതായും വീട്ടമ്മ പടിഞ്ഞാറത്തറ പൊലീസിന് നൽകിയ പരാതിയിലുണ്ട്. നാലരവയസുകാരന്‍റ വായ പൊത്തി പിടിച്ചതായും ഗീത പരാതിയില്‍ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101677/vayanad)