---
title: "ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും"
english_title: "Brahamapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101705/brahamapuram"
published_at: "2023-03-07T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c1b51714b_n47796998816781643264787d65d79545753120b7597b90fcc79be9c2b58884bea9ed35c292bada94896ccf.jpg"
keywords: []
---

# ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും

> **Lead Summary:** **കൊച്ചി**: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചെങ്കിലും പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും.ഇതെത്തി പുക ശമിപ്പിക്കുന്നതിനായി വെള്ളം സ്പ്രേ ചെയ്യും. 30 ഫയര്‍ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം ഇന്നും തുടരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

## Article Content

**കൊച്ചി**: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചെങ്കിലും പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും.ഇതെത്തി പുക ശമിപ്പിക്കുന്നതിനായി വെള്ളം സ്പ്രേ ചെയ്യും. 30 ഫയര്‍ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം ഇന്നും തുടരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

നേവിയുടേയും എയര്‍ഫോഴ്സിന്‍റേയും സേവനം ഇന്നും തുടരും. പുകയെതുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101705/brahamapuram)