---
title: "പെൺകാവൽ; സംസ്ഥാനത്ത് ആ​ദ്യ​മാ​യി വനിതകളുടെ നൈറ്റ് പട്രോളിങ് ടീം വരുന്നു "
english_title: "Nightpetroling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101708/nightpetroling"
published_at: "2023-03-07T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c2d3ac7dd_IMG-20230307-WA0024.jpg"
keywords: []
---

# പെൺകാവൽ; സംസ്ഥാനത്ത് ആ​ദ്യ​മാ​യി വനിതകളുടെ നൈറ്റ് പട്രോളിങ് ടീം വരുന്നു 

> **Lead Summary:**  **ഇ​രി​ങ്ങാ​ല​ക്കു​ട: **സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രൂ​പം കൊ​ണ്ട വ​നി​ത​ക​ളു​ടെ നൈ​റ്റ് പ​ട്രോ​ളി​ങ് ടീം ​ആ​യ ‘പെ​ൺ​കാ​വ​ൽ’ വ​ഴി സ്ത്രീ​ക​ളു​ടെ നേ​തൃ​ശേ​ഷി​യും പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​മൈ​ത്രി പൊ​ലീ​സും ജ​ന​മൈ​ത്രി സു​ര​ക്ഷ സ​മി​തി​യും ക്രൈ​സ്റ്റ് കോ​ള​ജും സാ​മൂ​ഹി​ക സേ​വ​ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ത​വ​നീ​ഷും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പെ​ൺ​കാ​വ​ൽ നൈ​റ്റ് പ​ട്രോ​ളി​ങ് ടീ​മി​ന്റെ ഉ​ദ്ഘാ​ട​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

## Article Content

 **ഇ​രി​ങ്ങാ​ല​ക്കു​ട: **സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രൂ​പം കൊ​ണ്ട വ​നി​ത​ക​ളു​ടെ നൈ​റ്റ് പ​ട്രോ​ളി​ങ് ടീം ​ആ​യ ‘പെ​ൺ​കാ​വ​ൽ’ വ​ഴി സ്ത്രീ​ക​ളു​ടെ നേ​തൃ​ശേ​ഷി​യും പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​മൈ​ത്രി പൊ​ലീ​സും ജ​ന​മൈ​ത്രി സു​ര​ക്ഷ സ​മി​തി​യും ക്രൈ​സ്റ്റ് കോ​ള​ജും സാ​മൂ​ഹി​ക സേ​വ​ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ത​വ​നീ​ഷും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പെ​ൺ​കാ​വ​ൽ നൈ​റ്റ് പ​ട്രോ​ളി​ങ് ടീ​മി​ന്റെ ഉ​ദ്ഘാ​ട​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പൊ​ലീ​സും ജ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കെ ന​ട​പ്പി​ലാ​ക്കി​യ ജ​ന​മൈ​ത്രി പൊ​ലീ​സ് പ​ദ്ധ​തി. അ​തി​ലേ​ക്ക് വ​നി​ത ഇ​ട​പെ​ട​ൽ​കൂ​ടി പെ​ൺ​കാ​വ​ൽ വ​ഴി വ​രി​ക​യാ​ണ്. സ്ത്രീ​ക​ളു​ടെ നേ​തൃ​ശേ​ഷി​യും ക​ർ​മോ​ത്സു​ക​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ വ​ഴി ക​ഴി​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​മൈ​ത്രി സു​ര​ക്ഷ സ​മി​തി അം​ഗ​വും നൈ​റ്റ് പ​ട്രോ​ളി​ങ് ടീം ​ക്യാ​പ്റ്റ​നു​മാ​യ അ​ഡ്വ. കെ.​ജി. അ​ജ​യ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വ​നി​ത പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും നൈ​റ്റ് പ​ട്രോ​ളി​ങ് ടീ​മി​ലു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ള്ള യൂ​നി​ഫോം വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101708/nightpetroling)