---
title: "കാക്കയങ്ങാട് അലീമഉമ്മ വധക്കേസിൽ പ്രതിയെ വെറുതെ വിട്ടു"
english_title: "Accused acquitted in Kakkayangad Alimaumma murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101736/accused-acquitted-in-kakkayangad-alimaumma-murder-case"
published_at: "2023-03-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406d5792531b_Screenshot_2023-03-07-11-40-10-59_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കാക്കയങ്ങാട് അലീമഉമ്മ വധക്കേസിൽ പ്രതിയെ വെറുതെ വിട്ടു

> **Lead Summary:** **തലശേരി** : കാക്കയങ്ങാട് അലീമഉമ്മ വധക്കേസിൽ പ്രതിയെ വെറുതെ വിട്ടു. തലശേരി അഡീഷണൽ ജില്ലാ ജഡ്ജി ജെ. വിമൽ ആണ് തെളിവില്ലെന്ന് കണ്ട് പ്രതി പി. ടി സജീറിനെ വെറുതെ വിട്ടത്.2010 ജൂലായ് 11 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**തലശേരി** : കാക്കയങ്ങാട് അലീമഉമ്മ വധക്കേസിൽ പ്രതിയെ വെറുതെ വിട്ടു. തലശേരി അഡീഷണൽ ജില്ലാ ജഡ്ജി ജെ. വിമൽ ആണ് തെളിവില്ലെന്ന് കണ്ട് പ്രതി പി. ടി സജീറിനെ വെറുതെ വിട്ടത്.2010 ജൂലായ് 11 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വർണം കവർച്ച ചെയ്യുന്നതിനായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബിജേഷ്ചന്ദ്രൻ, അഡ്വ. ദിഖിൽ എൻസി മണത്തണ, എൻ. ജീഷ്‌ന എന്നിവരും പ്രോസിക്യുഷന് വേണ്ടി അഡ്വ. പി. അജയകുമാർ,അഡ്വ. രേഷ്മ എന്നിവരും ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101736/accused-acquitted-in-kakkayangad-alimaumma-murder-case)