---
title: "പ്രേക്ഷകർ കാണാൻ കാത്തിരുന്ന സിനിമകളുമായി ഈയാഴ്ചത്തെ ഒടിടി റിലീസ് സമ്പന്നം"
english_title: "This week's OTT releases are rich with movies that audiences have been waiting to watch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101764/this-weeks-ott-releases-are-rich-with-movies-that-audiences-have-been-waiting-to-watch"
published_at: "2023-03-07T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406e9996d23e_IMG-20230307-WA0007.jpg"
keywords: []
---

# പ്രേക്ഷകർ കാണാൻ കാത്തിരുന്ന സിനിമകളുമായി ഈയാഴ്ചത്തെ ഒടിടി റിലീസ് സമ്പന്നം

> **Lead Summary:**  തങ്കം, നൻപകൽ നേരത്ത് മയക്കം, വീകം, ചതുരം, വാരിസ് എന്നിവയാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്‌തത് നാലു മലയാള പടങ്ങളും ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും ഇതിൽ ഉൾപ്പെടും. തങ്കം, നൻപകൽ നേരത്ത് മയക്കം, വീകം, ചതുരം, വാരിസ്, മൈക്കിൾ, വീര സിംഹ റെഡ്ഡി എന്നിവയാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്‌തത്.

## Article Content

 തങ്കം, നൻപകൽ നേരത്ത് മയക്കം, വീകം, ചതുരം, വാരിസ് എന്നിവയാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്‌തത് നാലു മലയാള പടങ്ങളും ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും ഇതിൽ ഉൾപ്പെടും. തങ്കം, നൻപകൽ നേരത്ത് മയക്കം, വീകം, ചതുരം, വാരിസ്, മൈക്കിൾ, വീര സിംഹ റെഡ്ഡി എന്നിവയാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്‌തത്.

സഫീത്ത് അറാഫദ് സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തങ്കം’. ജനുവരി 26നു തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഫെബ്രുവരി 20 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവസാൻ, ബിജു മേനോൻ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്‌തത്. ശ്യാം പുഷ്‌കർ ആണ് ‘തങ്ക’ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിക്കുന്നത് ബിജിബാൽ. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. നവാഗതനായ സാഗർ സംവിധാനം ചെയ്ത ചിത്രമാണ് ‘വീകം.’ പേര് പോലെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹ മോതിരത്തെ ചുറ്റിപ്പറ്റിയാണ്. ധ്യാൻ ശ്രീനിവാസൻ, ഡെയിൻ ഡേവിസ്, ശീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101764/this-weeks-ott-releases-are-rich-with-movies-that-audiences-have-been-waiting-to-watch)