---
title: "അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഹിൻഡൻബർഗ് - യുഎൻ ഉപരോധം ലംഘിച്ച കമ്പനിയുമായി അദാനി ​ഗ്രൂപ്പിന് ബന്ധമെന്ന് ആരോപണം"
english_title: "Adani Group "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101785/adani-group"
published_at: "2023-03-07T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406f49ac9e28_IMG-20230307-WA0008.jpg"
keywords: []
---

# അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഹിൻഡൻബർഗ് - യുഎൻ ഉപരോധം ലംഘിച്ച കമ്പനിയുമായി അദാനി ​ഗ്രൂപ്പിന് ബന്ധമെന്ന് ആരോപണം

> **Lead Summary:**  ഉത്തര കൊറിയയുമായുള്ള വ്യാപാരത്തിൽ, യുഎൻ സുരക്ഷാ കൗൺസിലിന്റെ (യു എൻ എസ് സി) ഉപരോധം ലംഘിച്ച ഒരു കമ്പനിയെ, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനം സാമ്പത്തികമായി പിന്തുണച്ചെന്നാണ് പുതിയ ആരോപണം. അദാനി ഓഹരിവിലകൾ തിരിച്ചു കയറ്റത്തിന്റെ സൂചനകൾ പ്രകടമാക്കുന്നതിനിടെയാണ് ആൻഡേഴ്സൺ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

## Article Content

 ഉത്തര കൊറിയയുമായുള്ള വ്യാപാരത്തിൽ, യുഎൻ സുരക്ഷാ കൗൺസിലിന്റെ (യു എൻ എസ് സി) ഉപരോധം ലംഘിച്ച ഒരു കമ്പനിയെ, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനം സാമ്പത്തികമായി പിന്തുണച്ചെന്നാണ് പുതിയ ആരോപണം. അദാനി ഓഹരിവിലകൾ തിരിച്ചു കയറ്റത്തിന്റെ സൂചനകൾ പ്രകടമാക്കുന്നതിനിടെയാണ് ആൻഡേഴ്സൺ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ടുള്ള നിയമവിരുദ്ധ വ്യാപാരത്തെക്കുറിച്ചുള്ള യു എൻ എസ് സി 2018 റിപ്പോർട്ട്, ഈ കപ്പലിനേയും, ബന്ധപ്പെട്ട വ്യക്തികൾ, കമ്പനികൾ എന്നിവരുടെ വിവരങ്ങൾ നൽകുന്നു. ഈ വ്യക്തികളിൽ പലർക്കും, ചില കമ്പനികൾക്കും അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നാണ് ആരോപണം. യുഎൻ ഉപരോധം ലംഘിച്ച കപ്പലിന്റെ ഉടമസ്ഥരായ കോട്ടി കോർപ്പറേഷന്റെ ഡയറക്ടർമാരായിരുന്നു ഇരുവരും.

തയ്വാനിലെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധി എന്നാണ് ചിയാങ് ടിങ് ചാങ് അറിയപ്പെടുന്നത്. ഈ വിഷയം ജേണലിസ്റ്റായ പരൺജോയ് ഗുഹ തെളിവുകളോടെ പുറത്തു കൊണ്ടുവന്നിട്ടുണ്ടെന്നാണ് ആൻഡേഴ്സൺ ആരോപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101785/adani-group)