---
title: "എഴുത്തുകാരന്‍ ജയപ്രകാശ് പാനൂരിന്റെ രണ്ട് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു"
english_title: "Jayaprakash Panur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101795/jayaprakash-panur"
published_at: "2023-03-07T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ff12a15e1_Screenshot_2023-03-07-14-31-54-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എഴുത്തുകാരന്‍ ജയപ്രകാശ് പാനൂരിന്റെ രണ്ട് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

> **Lead Summary:** > **പാനൂര്‍**: എഴുത്തുകാരന്‍ ജയപ്രകാശ് പാനൂരിന്റെ രണ്ട് പുതിയ പുസ്തകങ്ങള്‍ പാനൂരില്‍ പ്രകാശനം ചെയ്തു. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന എഴുത്തുകാരുടെ സംഗമത്തിലാണ് പ്രകാശനം നടന്നത്. മാതൃഭൂമി ബുക്സ് പുന:പ്രസിദ്ധീകരിച്ച 'യുയുത്സു ' എന്ന ഇതിഹാസ നോവലും കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച "പൂര്‍ണ്ണമദം പൂര്‍ണ്ണമിദം" എന്നീ നോവലുകളാണ് പ്രകാശനം ചെയ്തത്.

## Article Content

> **പാനൂര്‍**: എഴുത്തുകാരന്‍ ജയപ്രകാശ് പാനൂരിന്റെ രണ്ട് പുതിയ പുസ്തകങ്ങള്‍ പാനൂരില്‍ പ്രകാശനം ചെയ്തു. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന എഴുത്തുകാരുടെ സംഗമത്തിലാണ് പ്രകാശനം നടന്നത്. മാതൃഭൂമി ബുക്സ് പുന:പ്രസിദ്ധീകരിച്ച 'യുയുത്സു ' എന്ന ഇതിഹാസ നോവലും കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച "പൂര്‍ണ്ണമദം പൂര്‍ണ്ണമിദം" എന്നീ നോവലുകളാണ് പ്രകാശനം ചെയ്തത്.

നോവലിസ്റ്റ് ഡോ.ജിസാ ജോസ് ടി.കെ.ഷാജ്ന് നൽകി. യുയുത്സു നോവല്‍ പ്രകാശനം ചെയ്തു. കൈരളി ബുക്സ് കണ്ണൂര്‍ പ്രസിദ്ധീകരിച്ച ' പൂര്‍ണ്ണമദം പൂര്‍ണ്ണമിദം ' എന്ന മിസ്റ്റിക് സ്പിരിച്വല്‍ നോവല്‍ ചരിത്രകാരന്‍ കെ.കെ. മാരാര്‍ ഡോ.ശശികുമാര്‍ പുറമേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ബാലസാഹിത്യകാരന്‍ രാജു കാട്ടു പുനം അദ്ധ്യക്ഷനായി. അഡ്വക്കറ്റ് അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരന്റെ എഴുത്തു ജീവിതത്തേപ്പറ്റി ഡോ.ടി.കെ.അനില്‍കുമാര്‍ സംസാരിച്ചു.

പവിത്രന്‍ മൊകേരി, എ.യതീന്ദ്രന്‍, വിനീത അനില്‍, ഡോ.ശശിധരന്‍ കുനിയില്‍, ഡോ.കെ.കെ. രാജാറാം, രാജേന്ദ്രന്‍ തായാട്ട്, രാജന്‍ പാനൂര്‍, വി.പി.അനന്തന്‍ എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റ് ജയപ്രകാശ് പാനൂര്‍ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101795/jayaprakash-panur)