---
title: "എസ് ടി യു തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു"
english_title: "STU Thaliparam Mandal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101800/stu-thaliparam-mandal-committee"
published_at: "2023-03-07T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407060c6cc2b_Screenshot_2023-03-07-15-02-12-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എസ് ടി യു തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: കേരള സർക്കാരിന്റെ പൊള്ളയായ ബജറ്റും നികുതി വർധനവും എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: കേരള സർക്കാരിന്റെ പൊള്ളയായ ബജറ്റും നികുതി വർധനവും എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ ഉദ്ഘാടനം ചെയ്തു.

ടൗൺ സ്ക്വയറിന് സമീപം നടന്ന പരിപാടിയിൽ എസ് ടി യു ജില്ലാ ട്രഷറർ സി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കെ പി ഇബ്രാഹിം, പി കെ നാസർ, കുഞ്ഞി മുഹമ്മദ്, സൈഫുദ്ദീൻ, മുസ്തഫ, തുടങ്ങിയവർ സംസാരിച്ചു. സമര സായാഹ്നത്തിന്റെ ഭാഗമായി നടന്ന പ്രകടനം മാർക്കറ്റിന് സമീപത്ത് നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി ടൗൺ സ്ക്വയറിന് സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101800/stu-thaliparam-mandal-committee)