---
title: "പൊലിസ് ഡംബിങ് യാർഡ് തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനയെ സഹായിച്ച ജാഫർ വാട്ടർ സപ്ലൈ ഉടമയെയും ജീവനക്കാരെയും ആദരിച്ചു"
english_title: "Jafar water supply owner and employees were honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101805/jafar-water-supply-owner-and-employees-were-honored"
published_at: "2023-03-07T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64070f7bec5ba_Screenshot_2023-03-07-15-41-02-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പൊലിസ് ഡംബിങ് യാർഡ് തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനയെ സഹായിച്ച ജാഫർ വാട്ടർ സപ്ലൈ ഉടമയെയും ജീവനക്കാരെയും ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ**: പൊലിസ് ഡംബിങ് യാർഡ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിരക്ഷാ സേനയെ സഹായിച്ച ജാഫർ വാട്ടർ സപ്ലൈ ഉടമയെയും ജീവനക്കാരെയും ആദരിച്ചു. തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൽ നടന്ന ചടങ്ങ് ആർ.ഡി.ഒ ഇ.പി മേഴ്സി ഉദ്ഘാടനം ചെയ്തു. ജലവിതരണ സ്ഥാപനത്തിൻ്റെ ഉടമ ജാഫർ, ജീവനക്കാരായ അഷ്റഫ്, പ്രജിത്ത് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

## Article Content

**തളിപ്പറമ്പ**: പൊലിസ് ഡംബിങ് യാർഡ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിരക്ഷാ സേനയെ സഹായിച്ച ജാഫർ വാട്ടർ സപ്ലൈ ഉടമയെയും ജീവനക്കാരെയും ആദരിച്ചു. തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൽ നടന്ന ചടങ്ങ് ആർ.ഡി.ഒ ഇ.പി മേഴ്സി ഉദ്ഘാടനം ചെയ്തു. ജലവിതരണ സ്ഥാപനത്തിൻ്റെ ഉടമ ജാഫർ, ജീവനക്കാരായ അഷ്റഫ്, പ്രജിത്ത് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

ഫയർ സ്‌റ്റേഷൻ ഓഫിസർ സി.പി രാജേഷ് അധ്യക്ഷത വഹിച്ചു. പി.വി ദയാൽ, ടി.അജയൻ, കെ.മധുസൂദനൻ, സി.വി ബാലചന്ദ്രൻ, കെ.ഉണ്ണികൃഷ്ണൻ, എ സനീഷ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101805/jafar-water-supply-owner-and-employees-were-honored)