---
title: "ചൊക്ലി ഉപജില്ലയിലെ കരിയാട് തെരു എൽ.പി.സ്കൂളിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു "
english_title: "Kariyad Teru LP School in Chokli Upazila celebrated its 100th anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101807/kariyad-teru-lp-school-in-chokli-upazila-celebrated-its-100th-anniversary"
published_at: "2023-03-07T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407133b2dbb1_Screenshot_2023-03-07-15-54-38-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചൊക്ലി ഉപജില്ലയിലെ കരിയാട് തെരു എൽ.പി.സ്കൂളിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു 

> **Lead Summary:** **ചൊക്ലി**: ഉപജില്ലയിലെ കരിയാട് തെരു എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷവും നൂറാം വാർഷിക പ്രഖ്യാപനവും സ്കൂൾ പ്രധാനാധ്യാപകൻ കെ.ഗിരീഷ് കുമാറിനുള്ള യാത്രയയപ്പും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശോഭ കുന്നുള്ളതിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ചൊക്ലി**: ഉപജില്ലയിലെ കരിയാട് തെരു എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷവും നൂറാം വാർഷിക പ്രഖ്യാപനവും സ്കൂൾ പ്രധാനാധ്യാപകൻ കെ.ഗിരീഷ് കുമാറിനുള്ള യാത്രയയപ്പും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശോഭ കുന്നുള്ളതിൽ അധ്യക്ഷത വഹിച്ചു.

ചൊക്ലി എ.ഇ.ഒ.വി.കെ.സുധി വിശിഷ്ടാതിഥിയായി.ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ മിനി, ചൊക്ലി ബി.പി.സി.കെ.പി.സുനിൽ ബാൽ, മാനേജർ കെ.രാജീവ്, സ്വാഗത സംഘം ചെയർമാൻ വി.പി.രാജൻ, പി.ടി.എ.പ്രസിഡണ്ട് പി.സി.സന്തോഷ്, എം.പി.ടി.എ.പ്രസിഡണ്ട് മുനീറ, എൻ.കെ.ശ്രീധരൻ, ഒ.പി.അജിത, വി.വി.അഷ്റഫ് ,ഇ.വിനോദൻ, എ.കെ.മമ്മു മാസ്റ്റർ, കെ.ഷൈജ, പി.എം.അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന കെ.ഗിരീഷ് കുമാർ മറുമൊഴി നടത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101807/kariyad-teru-lp-school-in-chokli-upazila-celebrated-its-100th-anniversary)