---
title: "നോ​റോ വൈ​റ​സ്; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ "
english_title: "Authorities have issued instructions to be vigilant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10182/authorities-have-issued-instructions-to-be-vigilant"
published_at: "2021-11-12T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618df10ddd9ac_images (25).jpeg"
keywords: []
---

# നോ​റോ വൈ​റ​സ്; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ 

> **Lead Summary:** വൈ​ത്തി​രി: ഇ​ക്ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്​​റ്റ​ലു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ധി​ച്ച​ത് നോ​റോ വൈ​റ​സ് എ​ന്ന് സ്ഥി​രീ​ക​ര​ണ​മെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ. വെ​ള്ള​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും നേ​രി​ട്ടും പ​ക​രു​ന്ന ഈ ​വൈ​റ​സ് പ​ക്ഷേ, മാ​ര​ക​മ​ല്ലെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

## Article Content

വൈ​ത്തി​രി: ഇ​ക്ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്​​റ്റ​ലു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ധി​ച്ച​ത് നോ​റോ വൈ​റ​സ് എ​ന്ന് സ്ഥി​രീ​ക​ര​ണ​മെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ. വെ​ള്ള​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും നേ​രി​ട്ടും പ​ക​രു​ന്ന ഈ ​വൈ​റ​സ് പ​ക്ഷേ, മാ​ര​ക​മ​ല്ലെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

വ​യ​റി​ള​ക്കം, ഛർ​ദി, മ​നം​പി​ര​ട്ട​ൽ തു​ട​ങ്ങി​യ​വ​യാ​ണ് വൈ​റ​സ് ബാ​ധ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് മാ​റു​ം. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യി​ല്‍നി​ന്ന് പു​റ​ത്തെ​ത്തു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെ വൈ​റ​സ് പ്ര​ത​ല​ങ്ങ​ളി​ല്‍ ത​ങ്ങി​നി​ല്‍ക്കു​ക​യും സ്പ​ര്‍ശി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് പ​ട​രു​ക​യും ചെ​യ്യും.

കൈ​ക​ള്‍ ക​ഴു​കാ​തെ മൂ​ക്കി​ലും വാ​യി​ലും തൊ​ടു​ന്ന​തോ​ടെ വൈ​റ​സ് ശ​രീ​ര​ത്തി​ല്‍ വ്യാ​പി​ക്കും. ന​വം​ബ​ര്‍ മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് നോ​റോ വൈ​റ​സ് കൂ​ടു​ത​ലാ​യും പ​ട​രു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രി​ലും വൈ​റ​സ് ബാ​ധി​ക്കാം.

വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ടു ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കും. ഒ​ന്നു മു​ത​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​റാം. എ​ന്നാ​ല്‍, അ​തു ക​ഴി​ഞ്ഞു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ള്‍ വ​രെ രോ​ഗി​യി​ല്‍നി​ന്ന് വൈ​റ​സ് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ രോ​ഗം മാ​റി കു​റ​ഞ്ഞ​ത് ര​ണ്ടു ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

വൈ​റ​സ് ബാ​ധി​ത​ര്‍ വീ​ട്ടി​ലി​രി​ക്ക​ണം. ഒ.​ആ​ര്‍.​എ​സ് ലാ​യ​നി, തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം എ​ന്നി​വ ന​ന്നാ​യി കു​ടി​ക്ക​ണം.ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ണ്. രോ​ഗി​ക​ള്‍ മ​റ്റു​ള്ള​വ​ര്‍ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​തി​രി​ക്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

നാ​യ്, പ​ന്നി, പൂ​ച്ച തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളി​ലും രോ​ഗം ബാ​ധി​ക്കു​ക​യും പ​ക​രു​ക​യും ചെ​യ്യും. മാ​ര​ക​മാ​യ വൈ​റ​സ​ല്ല ഇ​തെ​ങ്കി​ലും കോ​ള​ജു​ക​ളി​ലും ഹോ​സ്​​റ്റ​ലു​ക​ളി​ലും ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും രോ​ഗം വ​രാ​തി​രി​ക്കാ​നും പ​ക​രാ​തി​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ. ​കോ​ശി ജോ​ൺ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​യ​റി​ള​ക്ക​വും ഛർ​ദി​യും മ​റ്റു ദേ​ഹാ​സ്വാ​സ്ഥ്യ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളും ഹോ​സ്​​റ്റ​ലു​ക​ളും പ​ത്തു ദി​വ​സ​ത്തി​ല​ധി​കം അ​ട​ച്ചി​ട്ടി​രു​ന്നു. കോ​ള​ജു​ക​ൾ തു​റ​ന്ന​തി​നു ശേ​ഷ​വും നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും രോ​ഗം ബാ​ധി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നോ​റോ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10182/authorities-have-issued-instructions-to-be-vigilant)