---
title: "ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് ഫൈനലില്‍."
english_title: "Australia final T20 World Cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10189/australia-final-t20-world-cup"
published_at: "2021-11-12T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618df85f22f7c_n3319966921636694132794ad29d008b1d5ce0eb5451b5eef2217a6c406f7f7b500094d1a92aca179b7000d.jpg"
keywords: []
---

# ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് ഫൈനലില്‍.

> **Lead Summary:** ലോകകപ്പ് നോക്കൗട്ടില്‍ പാകിസ്ഥാനെതിരെ ഏറ്റുമുട്ടിയ അഞ്ചാം വട്ടവും ഓസ്‌ട്രേലിയ ജയം പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 177 റണ്‍സ് ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് പട മറികടന്നു.

## Article Content

ലോകകപ്പ് നോക്കൗട്ടില്‍ പാകിസ്ഥാനെതിരെ ഏറ്റുമുട്ടിയ അഞ്ചാം വട്ടവും ഓസ്‌ട്രേലിയ ജയം പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 177 റണ്‍സ് ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് പട മറികടന്നു.

നവംബര്‍ 14ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ ന്യൂസിലാന്‍ഡ് നേരിടും. 17 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചു കൂട്ടിയ മാത്യു വെയ്ഡിന്റെ വെടിക്കെട്ടാണ് ഓസ്‌ട്രേലിയയെ തുണച്ചത്. 31 പന്തില്‍ നിന്ന് സ്റ്റൊയ്‌നിസ് 40 റണ്‍സ് നേടി. മാത്യു വെയ്ഡ്-സ്റ്റൊയ്‌നിസ് സഖ്യമാണ് പാകിസ്ഥാന്റെ കൈകളില്‍ നിന്ന് കളി തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10189/australia-final-t20-world-cup)