---
title: "കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ"
english_title: "farmers protest petition in SC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1019/farmers-protest-petition-in-sc"
published_at: "2021-10-04T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ

> **Lead Summary:** കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്ക് നീക്കണമെന്ന പൊതുതാത്പര്യഹർജി ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമരത്തിന്റെ മുന്നണിയിലുള്ള 43 കർഷക സംഘടനകളെയും, നേതാക്കളെയും ഹർജിയിൽ കക്ഷികളാക്കണമെന്ന് ഹരിയാന സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്.

## Article Content

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്ക് നീക്കണമെന്ന പൊതുതാത്പര്യഹർജി ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമരത്തിന്റെ മുന്നണിയിലുള്ള 43 കർഷക സംഘടനകളെയും, നേതാക്കളെയും ഹർജിയിൽ കക്ഷികളാക്കണമെന്ന് ഹരിയാന സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്ത് സംഘടനയുടെ ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് സംഘടന കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു. അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സംഘടനയ്ക്ക് കോടതി നിർദേശമുണ്ട്. കർഷകരുടെ ദേശീയ പാത ഉപരോധത്തെ സുപ്രിംകോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1019/farmers-protest-petition-in-sc)