---
title: "സി എം രവീന്ദ്രൻ ഇ ഡി ഓഫീസിൽ, ചോദ്യം ചെയ്യൽ രണ്ടാം ദിവസം; ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ വിശദീകരണം തേടിയേക്കും"
english_title: "lifemision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101937/lifemision"
published_at: "2023-03-08T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64082197d112d_download_(28).jpeg"
keywords: []
---

# സി എം രവീന്ദ്രൻ ഇ ഡി ഓഫീസിൽ, ചോദ്യം ചെയ്യൽ രണ്ടാം ദിവസം; ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ വിശദീകരണം തേടിയേക്കും

> **Lead Summary:** സി എം രവീന്ദ്രൻ ഇ ഡി ഓഫീസിൽ, ചോദ്യം ചെയ്യൽ രണ്ടാം ദിവസം; ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ വിശദീകരണം തേടിയേക്കും* *കൊച്ചി:* മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്.

## Article Content

സി എം രവീന്ദ്രൻ ഇ ഡി ഓഫീസിൽ, ചോദ്യം ചെയ്യൽ രണ്ടാം ദിവസം; ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ വിശദീകരണം തേടിയേക്കും* *കൊച്ചി:* മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അഴിമതിയിൽ ഇ.ഡി എടുത്ത കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം  അന്വേഷണ സംഘം  ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രൻ. കരാർ കിട്ടാൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ  കോഴ നൽകിയതും ഇതുമായി ബന്ധപ്പെട്ട വഴിവിട്ട നടപടികളും രവീന്ദ്രന് അറിയാമായിരുന്നോ എന്നതിലാണ് വിവരങ്ങൾ തേടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101937/lifemision)