---
title: "ഒരുക്കങ്ങൾ പൂർത്തിയായി: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും"
english_title: "Sslcexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101954/sslcexam"
published_at: "2023-03-08T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64082fa8051ba_images_-_2023-02-17T142453.020.jpeg"
keywords: []
---

# ഒരുക്കങ്ങൾ പൂർത്തിയായി: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും

> **Lead Summary:**  **തിരുവനന്തപുരം**: 2022-2023 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്ത് ഇത്തവണ 4,19,362 പേരാണ് എസ് എസ് എൽ സി പരീക്ഷയെഴുന്നത്. ഇതിൽ 2.13 ലക്ഷം ആൺകുട്ടികളും 2.05 ലക്ഷം പെൺകുട്ടികളുമാണ് ഉള്ളത്. ഇതിൽ 190 ഓളം വിദ്യാർത്ഥികൾ പ്രൈവറ്റ് കാറ്റഗറിയിൽ പരീക്ഷയെഴുതും. മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ കാര്യത്തിൽ സമയക്രമത്തിൽ മാറ്റമുണ്ട്, 9.30 മുതൽ 12.15 വരെയാണ് ഈ വിഷയങ്ങളുടെ പരീക്ഷസമയം.

## Article Content

 **തിരുവനന്തപുരം**: 2022-2023 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്ത് ഇത്തവണ 4,19,362 പേരാണ് എസ് എസ് എൽ സി പരീക്ഷയെഴുന്നത്. ഇതിൽ 2.13 ലക്ഷം ആൺകുട്ടികളും 2.05 ലക്ഷം പെൺകുട്ടികളുമാണ് ഉള്ളത്. ഇതിൽ 190 ഓളം വിദ്യാർത്ഥികൾ പ്രൈവറ്റ് കാറ്റഗറിയിൽ പരീക്ഷയെഴുതും. മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ കാര്യത്തിൽ സമയക്രമത്തിൽ മാറ്റമുണ്ട്, 9.30 മുതൽ 12.15 വരെയാണ് ഈ വിഷയങ്ങളുടെ പരീക്ഷസമയം.

*എസ്.എസ്.എൽ.സി ടൈംടേബിൾ...* 09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്‍റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്‍റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) 13/03/2023 – രണ്ടാം ഭാഷ -ഇംഗ്ലീഷ് 15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/ ജനറൽ നോളഡ്ജ് 17/03/2023 – രസതന്ത്രം 20/03/2023 – സോഷ്യൽ സയൻസ് 22/03/2023 – ജീവശാസ്ത്രം 24/03/2023 – ഊർജശാസ്ത്രം 27/03/2023 – ഗണിതശാസ്ത്രം 29/03/2023 – ഒന്നാം ഭാഷ-പാർട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്‍റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്‍റൽ- രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) സർക്കാർ സ്‌കൂളുകളിൽ നിന്ന് 1.4 ലക്ഷം വിദ്യാർത്ഥികളും എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 2.51 ലക്ഷം പേരും അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 27,092 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷാർത്ഥികളായിട്ടുള്ളത്. സംസ്ഥാനത്ത് ആകെ  2,960 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101954/sslcexam)