---
title: "ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ തീ പിടുത്തം വ്യാപകമാകുന്നു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101966/aralam"
published_at: "2023-03-08T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640843a17fcf8_IMG-20230308-WA0083.jpg"
keywords: []
---

# ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ തീ പിടുത്തം വ്യാപകമാകുന്നു

> **Lead Summary:** **ആറളം** : ഫാമിലെ വിവിധ ബ്ലോക്കുകളിൽ തീ പിടുത്തം വ്യാപകമാകുന്നു. ഫാമിലെ 12,13, 6 ബ്ലോക്കുകളിലാണ് കഴിഞ്ഞ ദിവസം തീ പിടിച്ചത്. ഇന്ന് എട്ടാം ബ്ലോക്കിലും തീ പിടിച്ചു. ഏക്കറുകണക്കിന് കാർഷിക വിളകളാണ് അഗ്നിക്കിരയാകുന്നത്. ഇരിട്ടി, പേരാവൂർ അഗ്നി രക്ഷാ നിലയങ്ങളുടെ നേതൃത്വത്തിൽ രണ്ടിലേറെ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കുന്നത്. വിവിധ ബ്ലോക്കുകളിൽ തുടർച്ചയായ തീപിടുത്തങ്ങൾ ഉണ്ടാകുന്നതിൽ ദുരൂഹത ഏറുകയാണ്.

## Article Content

**ആറളം** : ഫാമിലെ വിവിധ ബ്ലോക്കുകളിൽ തീ പിടുത്തം വ്യാപകമാകുന്നു. ഫാമിലെ 12,13, 6 ബ്ലോക്കുകളിലാണ് കഴിഞ്ഞ ദിവസം തീ പിടിച്ചത്. ഇന്ന് എട്ടാം ബ്ലോക്കിലും തീ പിടിച്ചു. ഏക്കറുകണക്കിന് കാർഷിക വിളകളാണ് അഗ്നിക്കിരയാകുന്നത്. ഇരിട്ടി, പേരാവൂർ അഗ്നി രക്ഷാ നിലയങ്ങളുടെ നേതൃത്വത്തിൽ രണ്ടിലേറെ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കുന്നത്. വിവിധ ബ്ലോക്കുകളിൽ തുടർച്ചയായ തീപിടുത്തങ്ങൾ ഉണ്ടാകുന്നതിൽ ദുരൂഹത ഏറുകയാണ്.

ഫയർ എഞ്ചിനുകൾ എത്താൻ സാധിക്കാത്തയിടങ്ങളിൽ ഏറെ ശ്രമപ്പെട്ടാണ് സേനാംഗങ്ങൾ എത്തി തീ അണയ്ക്കുന്നത്. ഒരു ബ്ലോക്കിൽ തീ അണച്ച് തിരികെ പോരുമ്പോൾ മറ്റ് ബ്ലോക്കുകളിൽ തീ പിടിച്ചെന്നുള്ള കോളുകളും വരുന്നത് സേനാംഗങ്ങളെ തളർത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101966/aralam)