---
title: "ഭക്തിയുടേയും, കലയുടേയും സമന്വയരൂപമായി പയ്യന്നൂർ ശ്രീ തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചുവർ ചിത്രം"
english_title: "Payyannur Sri Tuluvannur Maha Vishnu Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101970/payyannur-sri-tuluvannur-maha-vishnu-temple"
published_at: "2023-03-08T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408601fe5435_IMG-20230308-WA0170.jpg"
keywords: []
---

# ഭക്തിയുടേയും, കലയുടേയും സമന്വയരൂപമായി പയ്യന്നൂർ ശ്രീ തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചുവർ ചിത്രം

> **Lead Summary:** ഭക്തിയുടേയും, കലയുടേയും സമന്വയരൂപമായി പയ്യന്നൂർ ശ്രീ തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചുവർ ചിത്രം. മിഥുൻ മാസ്റ്ററെന്ന കലാകാരന്റെ മൂന്ന് മാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് ക്ഷേത്രത്തിൽ ദശാവതാര സങ്കല്പ ചിത്രം തെളിഞ്ഞു വന്നത്. മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനും, ആശീർവാദത്തിനുമായി പയ്യന്നൂർ ശ്രീ തുളുവന്നൂർ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങൾക്ക് ഇനി ചുവർ ചിത്രം ആസ്വദിച്ച് മടങ്ങാം.

## Article Content

ഭക്തിയുടേയും, കലയുടേയും സമന്വയരൂപമായി പയ്യന്നൂർ ശ്രീ തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചുവർ ചിത്രം. മിഥുൻ മാസ്റ്ററെന്ന കലാകാരന്റെ മൂന്ന് മാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് ക്ഷേത്രത്തിൽ ദശാവതാര സങ്കല്പ ചിത്രം തെളിഞ്ഞു വന്നത്. മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനും, ആശീർവാദത്തിനുമായി പയ്യന്നൂർ ശ്രീ തുളുവന്നൂർ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങൾക്ക് ഇനി ചുവർ ചിത്രം ആസ്വദിച്ച് മടങ്ങാം.

മഹാവിഷ്ണുവിന്റെ ദശാവതാര ചുവർ ചിത്രം ക്ഷേത്രം അധികൃതർ ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. ആദ്യ ഘട്ടം മുതൽ അവസാന മിനുക്ക് പണിയും കഴിഞ്ഞ്, നിർണായകമായ മിഴി തുറക്കൽ വരെയുള്ളനിരവധി കടമ്പകളിലൂടെയാണ് ചുവർ ചിത്ര രചന കടന്നു പോകുന്നതെന്ന് ക്ഷേത്രം നവീകരണ സമിതി ജനറൽ കൺവീനർ കെ കെ വിനോദ് പറഞ്ഞു. ക്ഷേത്രങ്ങളിൽ എവിടെയെങ്കിലും ഒഴിഞ്ഞ ഭാഗങ്ങളുണ്ടെങ്കിൽ ഇത്തരത്തിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുക പതിവാണെന്ന് ചുവർ ചിത്രരചനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഹരി പറഞ്ഞ.

 മത്സ്യം മുതൽ കൽക്കി വരെയുള്ള പത്ത് അവതാരങ്ങളാണ് ചുവർ ചിത്രത്തിലെ ഇതിവൃത്തം. വിദ്യാ രമേശ്, രേഖ മോഹൻ എന്നിവരാണ് ചിത്ര രചനയിൽ മിഥുൻ മാസ്റ്റർക്കാവശ്യമായ സഹായം നൽകിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ രചിച്ച മഹാവിഷ്ണുവിന്റെ അനന്തശയനം ചുവർ ചിത്രവും ഇത്തരത്തിൽ ഭക്തജന ശ്രദ്ധയാകർഷിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101970/payyannur-sri-tuluvannur-maha-vishnu-temple)