---
title: "രാജ്യത്ത് 12,516 പേർക്ക് കൂടി കൊവിഡ്; 501 മരണം"
english_title: "Covid 19 update india nov 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10198/covid-19-update-india-nov-12"
published_at: "2021-11-12T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618dff9fc7375_images - 2021-10-26T123110.244.jpeg"
keywords: []
---

# രാജ്യത്ത് 12,516 പേർക്ക് കൂടി കൊവിഡ്; 501 മരണം

> **Lead Summary:** ** ന്യൂഡൽഹി:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,516 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

** ന്യൂഡൽഹി:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,516 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,44,14,186 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ച രേഖപ്പെടുത്തിയ കൊവിഡ് കണക്കിൽ നിന്ന് 4.3 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ 24  മണിക്കൂറിൽ രേഖപ്പെടുത്തിയത്.

കൊവിഡ് ബാധിച്ച് 501 പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,62,690 ആയി. 13,155 പേർ രോഗബാധയിൽ നിന്ന് മുക്തി നേടി. ഇതോടെ രാജ്യത്തെ കൊവിഡ് 'മുക്തരുടെ എണ്ണം 3,38,14,080 ആയി.

നിലവിൽ 1,37,416 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. തുടർച്ചയായ 39 ദിവസമായി രണ്ടു ശതമാനത്തിൽ താഴെയാണ് രാജ്യത്തെ ദിനംപ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10198/covid-19-update-india-nov-12)