---
title: "വിമൽജ്യോതിയിൽ വനിതാ ദിനം ആഘോഷിച്ചു "
english_title: "Women's Day was celebrated at Vimaljyoti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101993/womens-day-was-celebrated-at-vimaljyoti"
published_at: "2023-03-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408645f978ae_IMG-20230308-WA0176.jpg"
keywords: []
---

# വിമൽജ്യോതിയിൽ വനിതാ ദിനം ആഘോഷിച്ചു 

> **Lead Summary:** ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സെൽ ഉദ്ഘാടനം ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ഇമ്മാനുവൽ നിർവഹിച്ചു .

## Article Content

ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സെൽ ഉദ്ഘാടനം ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ഇമ്മാനുവൽ നിർവഹിച്ചു .

പ്രിൻസിപ്പൽ ഡോക്ടർ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വനിതാ അധ്യാപകരായ പ്രൊഫസർ ലാലി ജെയിംസ് പ്രൊഫസർ സിജി തോമസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു .അസിസ്റ്റൻറ് മാനേജർ ഫാദർ സോണി വട്ടശ്ശേരിൽ , ഡോക്ടർ റോഷ്നി ടിവി , പഞ്ചായത്ത് മെമ്പർ ശ്രീമതി പൗളിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101993/womens-day-was-celebrated-at-vimaljyoti)