---
title: "പ്രജിഷ വരക്കുന്നു കളറിലും കറുപ്പിലും"
english_title: "Prajisha draws in color and black"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101994/prajisha-draws-in-color-and-black"
published_at: "2023-03-08T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640868c428f43_Picsart_23-03-08_16-13-21-652.jpg"
keywords: []
---

# പ്രജിഷ വരക്കുന്നു കളറിലും കറുപ്പിലും

> **Lead Summary:** **കണ്ണവം:** സ്കൂൾ പഠനകാലത്തിന് മുമ്പ് തന്നെ കണ്ണവം - ഇടുമ്പയിലെ പ്രജിഷ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു. അതൊരു ചിത്രകാരിയാകാനുളള താൽപര്യം കൊണ്ടായിരുന്നില്ല. എന്നാൽ സ്കൂൾ പഠനകാലംതൊട്ട് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാങ്ങിയിരുന്നു. അന്നും ചിത്രകാരിയാകണമെന്ന് പ്രത്യേകിച്ച് തോന്നിയതുമില്ല ചിത്രകലാ പഠനസ്കൂളുകളിൽ പോയതുമില്ല.

## Article Content

**കണ്ണവം:** സ്കൂൾ പഠനകാലത്തിന് മുമ്പ് തന്നെ കണ്ണവം - ഇടുമ്പയിലെ പ്രജിഷ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു. അതൊരു ചിത്രകാരിയാകാനുളള താൽപര്യം കൊണ്ടായിരുന്നില്ല. എന്നാൽ സ്കൂൾ പഠനകാലംതൊട്ട് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാങ്ങിയിരുന്നു. അന്നും ചിത്രകാരിയാകണമെന്ന് പ്രത്യേകിച്ച് തോന്നിയതുമില്ല ചിത്രകലാ പഠനസ്കൂളുകളിൽ പോയതുമില്ല.

അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റുകളൊന്നും കയ്യിലില്ല. ഇക്കാര്യത്തിൽ ഗുരുനാഥനുമില്ല. എന്നാൽ പ്രജിഷ ഇന്ന് ഒന്നാന്തരമൊരു ചിത്രകാരിയാണ്. ആരുടെയും ഫോട്ടോ കൊടുത്താൽ ഏതാനും മണിക്കൂറുകൾ കൊണ്ട് പ്രജിഷ വരച്ചു കൊടുക്കും. പെൻസിൽ , കളർപെൻസിൽ ചിത്രങ്ങൾ കൂടാതെ ആഗ്രിലിക് പെയ്റിംഗും ചെയ്യുന്നുണ്ട്. 50 ഓളം ആഗ്രിലിക്ക് പെയിൻറിഗും 500 ഓളം പെൻസിൽ ചിത്രങ്ങളും വരച്ചിട്ടുണ്ട് പ്രജിഷ.

രാഷ്ട്രീയ നേതാക്കളിൽ കെ.സുധാകരൻ മുതൽ നരേന്ദ്രമോദി വരെയും സിനിമാ രംഗത്ത് മമ്മൂട്ടി മുതൽ ദുൽഖദർ സൽമാൻ ,വിജയ് വരെയും വരച്ചതിൽപ്പെടുന്നു. നാട്ടിലെ പലരും സ്വന്തം ഫോട്ടോ വരക്കാൻ വരാറുണ്ട്. വരച്ചു കൊടുക്കാറുമുണ്ട്. കെ.സുധാകരൻ, സതീശൻ പാച്ചേനി, സണ്ണി ജോസഫ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ ചിത്രം വരച്ച് കൊടുത്തപ്പോൾ അഭിനന്ദനവും കിട്ടിയിട്ടുണ്ട്.

എന്നാൽ ഏതെങ്കിലുമൊരു ജീവിയുടെ ചിത്രം വരക്കാൻ ഫോട്ടോ ആവശ്യവുമില്ല. ആഗ്രിലിക്ക് പെയിന്റിഗിൽ ഒരു ചിത്രം കാൻവാസിൽ പൂർത്തിയാകുമ്പോഴേക്കും മിനിമം 400 ഓളം രൂപ ചിലവ് വരും. കുറച്ചു കൂടി ചിത്രങ്ങൾ വരച്ച് ഒരു പ്രദർശനം ഒരുക്കാനും പ്രജിഷ ആഗ്രഹിക്കുന്നുണ്ട്. ബി.എ. ഹിസ്റ്ററി പഠനം പൂർത്തിയാക്കിയ പ്രജിഷ 2 ആൺകുട്ടികളുടെ അമ്മയാണ്. ഇടുമ്പയിലെ സി.കെ.സുജീഷിന്റെ ഭാര്യയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101994/prajisha-draws-in-color-and-black)