---
title: "കൂത്തുപറമ്പ് കോട്ടയം തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി"
english_title: "Koothuparamba Kottayam Trikaikunn Mahadeva Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101995/koothuparamba-kottayam-trikaikunn-mahadeva-temple"
published_at: "2023-03-08T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64086a6992ba2_IMG-20230308-WA0180.jpg"
keywords: []
---

# കൂത്തുപറമ്പ് കോട്ടയം തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** **കൂത്തുപറമ്പ**: കോട്ടയം തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ഗജവീരന്മാരുടെ അകമ്പടിയോടുകൂടിയുള്ള കാഴ്ചശീവേലിയോടെയാണ് ഇന്ന് വൈകുന്നേരം ആണ് ഉത്സവം സമാപിക്കുക. തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ അരങ്ങേറി.

## Article Content

**കൂത്തുപറമ്പ**: കോട്ടയം തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ഗജവീരന്മാരുടെ അകമ്പടിയോടുകൂടിയുള്ള കാഴ്ചശീവേലിയോടെയാണ് ഇന്ന് വൈകുന്നേരം ആണ് ഉത്സവം സമാപിക്കുക. തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ അരങ്ങേറി.

സമാപന ദിവസമായ ഇന്ന് ബുധനാഴ്ച്ച വൈകിട്ട് 5 30ന് .നിതീഷ് കോട്ടയം പ്രശാന്ത് കോട്ടയം എന്നിവർ അവതരിപ്പിക്കുന്ന കേളി. മുരളി കോട്ടയവും സംഘവും നടത്തുന്ന കൊമ്പ് പയറ്റ്,കാഞ്ഞിലേരി അരവിന്ദനും സംഘവും നയിക്കുന്ന കുഴൽപ്പറ്റ്, എന്നിവ നടക്കും ദീപാരാധനയ്ക്ക് ശേഷം ശ്രീജിത്ത് മട്ടന്നൂരിന്റെ അഷ്ടപതിയും നടക്കും. തുടർന്ന് പടുവിലായി രാജീവ് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടുകൂടി നടക്കുന്ന കാഴ്ചശീവേലി അരങ്ങേറും.

തുടർന്ന് പത്തുമണിക്ക് നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെയാണ് ഉത്സവം സമാപിക്കുക. ഇന്ന് നടന്ന അന്നദാന ചടങ്ങിൽ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101995/koothuparamba-kottayam-trikaikunn-mahadeva-temple)