---
title: "5 വയസ്സിൽ താഴെയുള്ളവർക്ക് ഇന്ത്യയിലെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല"
english_title: "Kovid does not require a negative certificate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10200/kovid-does-not-require-a-negative-certificate"
published_at: "2021-11-12T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e0042b6d7a_images (28).jpeg"
keywords: []
---

# 5 വയസ്സിൽ താഴെയുള്ളവർക്ക് ഇന്ത്യയിലെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

> **Lead Summary:** ന്യൂഡൽഹി • 5 വയസ്സിൽ താഴെയുള്ളവർക്കു വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്താൻ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. യാത്രയ്ക്കു മുൻപും ശേഷവുമുള്ള കോവിഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കി രാജ്യാന്തര യാത്രകൾക്കുള്ള മാർഗരേഖ ആരോഗ്യമ ന്ത്രാലയം പരിഷ്കരിച്ചു. ഇന്നലെ അർധരാത്രി ഇതു പ്രാബല്യത്തിൽ വന്നു.

## Article Content

ന്യൂഡൽഹി • 5 വയസ്സിൽ താഴെയുള്ളവർക്കു വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്താൻ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. യാത്രയ്ക്കു മുൻപും ശേഷവുമുള്ള കോവിഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കി രാജ്യാന്തര യാത്രകൾക്കുള്ള മാർഗരേഖ ആരോഗ്യമ ന്ത്രാലയം പരിഷ്കരിച്ചു. ഇന്നലെ അർധരാത്രി ഇതു പ്രാബല്യത്തിൽ വന്നു.

5 വയസ്സിനു മുകളിലുള്ള എല്ലാവർക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. പൂർണ ഡോസ് വാക്സീൻ എടുക്കാത്തവർ ഇന്ത്യയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷവും കോവിഡ് പരിശോധനയ്ക്കു സാംപിൾ നൽകണം. ശേഷം, മടങ്ങാമെങ്കിലും 7 ദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന. നെഗറ്റീവായാലും 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.

വാക്സിനെടുത്തതിന്റെ ഇളവു ലഭിക്കണമെങ്കിൽ 2 ഡോസു മെടുത്ത് 15 ദിവസം കഴിഞ്ഞിരി ക്കണം. ഇന്ത്യയുമായി ധാരണയു ള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന വർ വാക്സീൻ പൂർണമായി എടു ത്തിട്ടുണ്ടെങ്കിൽ വിമാനത്താവള ത്തിൽനിന്നു നേരെ വീട്ടിലേക്കു പോകാം. ക്വാറന്റീനും ഒഴിവാക്കി യിട്ടുണ്ട്. എന്നാൽ, രണ്ടാഴ്ച സ്വയം നിരീക്ഷണം നിർബന്ധമാക്കി. തുറമുഖം ഉൾപ്പെടെ മറ്റ് അതിർത്തികളിലൂടെ വരുന്നവർക്കും ഇതേ മാർഗരേഖ ബാധകമാണ് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10200/kovid-does-not-require-a-negative-certificate)