---
title: "പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ തണ്ണീർത്തടത്തിൽ റോഡ് മാലിന്യങ്ങൾ തള്ളുന്നു"
english_title: "Road waste is being dumped in the wetland near Payyannur new bus stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102000/road-waste-is-being-dumped-in-the-wetland-near-payyannur-new-bus-stand"
published_at: "2023-03-08T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64087196e6eb6_IMG-20230308-WA0153.jpg"
keywords: []
---

# പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ തണ്ണീർത്തടത്തിൽ റോഡ് മാലിന്യങ്ങൾ തള്ളുന്നു

> **Lead Summary:** **പയ്യന്നൂർ**: നിർദ്ദിഷ്ട പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ തണ്ണീർത്തടത്തിൽ റോഡ് മാലിന്യങ്ങൾ തള്ളുന്നു. രാത്രികാലങ്ങളിലാണ് കോൺക്രീറ്റ് - ടാർ മാലിന്യങ്ങളുൾപ്പടെ കൊണ്ടുവന്ന് തണ്ണീർത്തടത്തിൽ തള്ളുന്നത്. നിർമാണത്തിലിരിക്കുന്ന നിർദിഷ്ട പുതിയ ബസ് സ്റ്റാൻ്റ് ടെർമിനലിലേക്കുള്ള റോഡിൻ്റെ വശങ്ങളിൽ വരെ മണ്ണും മാലിന്യങ്ങളും കൂട്ടിയിട്ട നിലയിലാണ്.

## Article Content

**പയ്യന്നൂർ**: നിർദ്ദിഷ്ട പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ തണ്ണീർത്തടത്തിൽ റോഡ് മാലിന്യങ്ങൾ തള്ളുന്നു. രാത്രികാലങ്ങളിലാണ് കോൺക്രീറ്റ് - ടാർ മാലിന്യങ്ങളുൾപ്പടെ കൊണ്ടുവന്ന് തണ്ണീർത്തടത്തിൽ തള്ളുന്നത്. നിർമാണത്തിലിരിക്കുന്ന നിർദിഷ്ട പുതിയ ബസ് സ്റ്റാൻ്റ് ടെർമിനലിലേക്കുള്ള റോഡിൻ്റെ വശങ്ങളിൽ വരെ മണ്ണും മാലിന്യങ്ങളും കൂട്ടിയിട്ട നിലയിലാണ്.

നഗരസഭയിലെ വിവിധയിടങ്ങളിൽ റോഡ് ടാർ വർക്കുകളും, അറ്റകുറ്റപ്പണികളും നടന്നു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് മാലിന്യ നിക്ഷേപത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. കോൺക്രീറ്റ് മാലിന്യങ്ങളുൾപ്പടെ തണ്ണീർത്തടങ്ങളിലുപേക്ഷിക്കുന്നത് നിയമ വിരുദ്ധവുമാണ്.

പ്രദേശത്ത് സി സി ടി ടിവി ക്യാമറകൾ സ്ഥാപിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സാധിക്കും.മാലിന്യ നിക്ഷേപം സംബന്ധിച്ച് നാട്ടുകാർ അധികൃതരെ പല തവണ അറിയിച്ചെങ്കിലും ആവശ്യമായ നടപടികൾ ഇതു വരെ സ്വീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102000/road-waste-is-being-dumped-in-the-wetland-near-payyannur-new-bus-stand)