---
title: "ഷുഹൈബ് വധക്കേസ്: ഹർജി നിലനിൽക്കില്ല; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി"
english_title: "Akashthillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102006/akashthillankeri"
published_at: "2023-03-08T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640875a1df1d8_download_(29).jpeg"
keywords: []
---

# ഷുഹൈബ് വധക്കേസ്: ഹർജി നിലനിൽക്കില്ല; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

> **Lead Summary:** **തലശ്ശേരി**: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി. പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്‍റെ റിപ്പോർട്ട്.

## Article Content

**തലശ്ശേരി**: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി. പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്‍റെ റിപ്പോർട്ട്.

2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102006/akashthillankeri)