---
title: "രാസവള ക്ഷാമം രൂക്ഷം"
english_title: "Fertilizer shortage is acute "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10204/fertilizer-shortage-is-acute"
published_at: "2021-11-12T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e03b45b001_sugar-cane-special-fertilizer-500x500.png"
keywords: []
---

# രാസവള ക്ഷാമം രൂക്ഷം

> **Lead Summary:**  ഇരിട്ടി: രാസവള ക്ഷാമം കൂടുതൽ രൂക്ഷമാകുന്നു. 2 മാസത്തിനിടെ ഒരു വാഗൺ വളം പോലും ജില്ലയിൽ എത്താത്തതോടെ മിക്കകടകളിലും സ്റ്റോക്ക് തീർന്നു. വളം മിക്സിങ് കേന്ദ്രങ്ങൾ പൂർണമായും പൂട്ടി. വളപ്രയോഗത്തിന്റെ ഈ സമയങ്ങളിൽ കർഷകർക്കു ഏറ്റവും ആവശ്യമുള്ള പൊട്ടാഷ്, യൂറിയ വളങ്ങൾ അൽപം പോലും ലഭിക്കാതെയായി. ക്ഷാമകാലത്തു കേന്ദ്ര സർക്കാർ സബ്സിഡി കൂട്ടി നൽകിയിട്ടും ഫാക്ടംഫോസ് വളത്തിനു വില വർധിപ്പിച്ചതു കർഷകനു ഇരുട്ടടിയായി. ഡൈ അമോണിയം ഫോസ്ഫേറ്റ്, മിശ്രിത വളങ്ങൾ എന്നിവയും കൃത്യമായി കിട്ടുന്നില്ല. ഇക്കുറി മഴ കൂടുതൽ ലഭിച്ചിട്ടും സീസൺ അവസാനിക്കും മുൻപ് വിളകൾക്കു വളപ്രയോഗം നടത്താനാകാതെ ദുരിതത്തിലാണു കർഷകർ. മിക്ക വളം കട കളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് അഗ്രോ ഇൻപുട് ഡീലേഴ്സ് അസോസി യേഷൻ ജില്ല പ്രസിഡന്റ് സുരേഷ് കുറുപ്പും സെക്രട്ടറി ടി.കെ. വിജയനും പറഞ്ഞു. വളം വ്യാപാരികൾ പിഒഎസ് യന്ത്രം ഉപയോഗിക്കാതിരുന്നതിനാൽ കേന്ദ്ര അലോട്മെന്റ് കുറഞ്ഞതാണു വളം ക്ഷാമത്തിനും കാരണം എന്നായിരുന്നു ആദ്യഘട്ടത്തിലെ പരാതി. ഒരു വിഭാഗം വ്യാപാരികൾ പിഒഎസ് യന്ത്രം ഉപയോ ഗിക്കാതിരുന്നത് നേരത്തെ ക്ഷാമം ഉണ്ടാ കാൻ കാരണം ആയിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ വാദം തുടരുന്നതിൽ കഴമ്പില്ല എന്നാണു ഡിലർമാരുടെ നിലപാട്. കേന്ദ്ര രാസവസ്തു രാസവളം മന്ത്രാലയത്തിൽ നിന്നാണു സം സ്ഥാനങ്ങൾക്കുള്ള വാർഷിക വളം അലോട്മെന്റ് നൽകുന്നത്. രാസവള വിൽപന പോയിന്റ് ഓഫ് സെയിൽ (പിഐഎസ്) യന്ത്രം വഴി ആക്കിയിരുന്നു. ഒരു വിഭാഗം വിപണന കേന്ദ്രങ്ങൾ നേരത്തേ ഇത് ഉപയോഗിക്കാതി രുന്നതിനാൽ കേന്ദ്ര സർക്കാരി ന്റെ കൈവശമുള്ള പി.എസ് രേഖകൾ പ്രകാരം സംസ്ഥാന ത്തു വൻതോതിൽ വളം കെട്ടിക്കിടക്കുന്നു എന്ന തെറ്റായ വിവരം കിട്ടിയതിനാലാണ് അലോട്മെന്റ് കുറഞ്ഞത്. ഇ പോസ് യന്ത്രം ഉപയോഗിക്കാത്തതിനാൽ യഥാർഥത്തിൽ വിറ്റു പോയ വളം ആണ് സ്റ്റോക്ക് ഉള്ളതായി കാണപ്പെട്ടത്. ഇപ്പോൾ മുഴുവൻ വ്യാപാരികളും പിഒഎസ് യന്ത്രം വഴിയാണ് വിൽപന നടത്തുന്നത്.

## Article Content

 ഇരിട്ടി: രാസവള ക്ഷാമം കൂടുതൽ രൂക്ഷമാകുന്നു. 2 മാസത്തിനിടെ ഒരു വാഗൺ വളം പോലും ജില്ലയിൽ എത്താത്തതോടെ മിക്കകടകളിലും സ്റ്റോക്ക് തീർന്നു. വളം മിക്സിങ് കേന്ദ്രങ്ങൾ പൂർണമായും പൂട്ടി. വളപ്രയോഗത്തിന്റെ ഈ സമയങ്ങളിൽ കർഷകർക്കു ഏറ്റവും ആവശ്യമുള്ള പൊട്ടാഷ്, യൂറിയ വളങ്ങൾ അൽപം പോലും ലഭിക്കാതെയായി. ക്ഷാമകാലത്തു കേന്ദ്ര സർക്കാർ സബ്സിഡി കൂട്ടി നൽകിയിട്ടും ഫാക്ടംഫോസ് വളത്തിനു വില വർധിപ്പിച്ചതു കർഷകനു ഇരുട്ടടിയായി. ഡൈ അമോണിയം ഫോസ്ഫേറ്റ്, മിശ്രിത വളങ്ങൾ എന്നിവയും കൃത്യമായി കിട്ടുന്നില്ല. ഇക്കുറി മഴ കൂടുതൽ ലഭിച്ചിട്ടും സീസൺ അവസാനിക്കും മുൻപ് വിളകൾക്കു വളപ്രയോഗം നടത്താനാകാതെ ദുരിതത്തിലാണു കർഷകർ. മിക്ക വളം കട കളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് അഗ്രോ ഇൻപുട് ഡീലേഴ്സ് അസോസി യേഷൻ ജില്ല പ്രസിഡന്റ് സുരേഷ് കുറുപ്പും സെക്രട്ടറി ടി.കെ. വിജയനും പറഞ്ഞു. വളം വ്യാപാരികൾ പിഒഎസ് യന്ത്രം ഉപയോഗിക്കാതിരുന്നതിനാൽ കേന്ദ്ര അലോട്മെന്റ് കുറഞ്ഞതാണു വളം ക്ഷാമത്തിനും കാരണം എന്നായിരുന്നു ആദ്യഘട്ടത്തിലെ പരാതി. ഒരു വിഭാഗം വ്യാപാരികൾ പിഒഎസ് യന്ത്രം ഉപയോ ഗിക്കാതിരുന്നത് നേരത്തെ ക്ഷാമം ഉണ്ടാ കാൻ കാരണം ആയിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ വാദം തുടരുന്നതിൽ കഴമ്പില്ല എന്നാണു ഡിലർമാരുടെ നിലപാട്. കേന്ദ്ര രാസവസ്തു രാസവളം മന്ത്രാലയത്തിൽ നിന്നാണു സം സ്ഥാനങ്ങൾക്കുള്ള വാർഷിക വളം അലോട്മെന്റ് നൽകുന്നത്. രാസവള വിൽപന പോയിന്റ് ഓഫ് സെയിൽ (പിഐഎസ്) യന്ത്രം വഴി ആക്കിയിരുന്നു. ഒരു വിഭാഗം വിപണന കേന്ദ്രങ്ങൾ നേരത്തേ ഇത് ഉപയോഗിക്കാതി രുന്നതിനാൽ കേന്ദ്ര സർക്കാരി ന്റെ കൈവശമുള്ള പി.എസ് രേഖകൾ പ്രകാരം സംസ്ഥാന ത്തു വൻതോതിൽ വളം കെട്ടിക്കിടക്കുന്നു എന്ന തെറ്റായ വിവരം കിട്ടിയതിനാലാണ് അലോട്മെന്റ് കുറഞ്ഞത്. ഇ പോസ് യന്ത്രം ഉപയോഗിക്കാത്തതിനാൽ യഥാർഥത്തിൽ വിറ്റു പോയ വളം ആണ് സ്റ്റോക്ക് ഉള്ളതായി കാണപ്പെട്ടത്. ഇപ്പോൾ മുഴുവൻ വ്യാപാരികളും പിഒഎസ് യന്ത്രം വഴിയാണ് വിൽപന നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10204/fertilizer-shortage-is-acute)