---
title: "വേനൽ കടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു."
english_title: "The forest department has suspended the Kanana Savari in the Wayanad Wildlife Sanctuary from Thursday due to severe summer conditions."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102043/the-forest-department-has-suspended-the-kanana-savari-in-the-wayanad-wildlife-sanctuary-from-thursday-due-to-severe-summer-conditions"
published_at: "2023-03-08T20:09:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64089e1e40941_ZFCDVFD.jpg"
keywords: []
---

# വേനൽ കടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു.

> **Lead Summary:** **കൽപറ്റ: **വേനൽ കടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പി.സി.സി.എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നത് വന്യമൃഗങ്ങള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ആശങ്കയായ സാഹചര്യത്തിലാണ് വിലക്ക്. വേനല്‍ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെ കാനന സവാരി പുനരാരംഭിക്കും. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങയിലും തോല്‍പെട്ടിയിലും രാവിലെ ഏഴു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് കാനന സവാരി നടത്തുന്നത്.

## Article Content

**കൽപറ്റ: **വേനൽ കടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പി.സി.സി.എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നത് വന്യമൃഗങ്ങള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ആശങ്കയായ സാഹചര്യത്തിലാണ് വിലക്ക്. വേനല്‍ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെ കാനന സവാരി പുനരാരംഭിക്കും. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങയിലും തോല്‍പെട്ടിയിലും രാവിലെ ഏഴു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് കാനന സവാരി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102043/the-forest-department-has-suspended-the-kanana-savari-in-the-wayanad-wildlife-sanctuary-from-thursday-due-to-severe-summer-conditions)