---
title: "ട്രാക്ക്​​​ നവീകരണം: ജനശതാബ്​ദിയടക്കം ട്രെയിനുകൾ റദ്ദാക്കി"
english_title: "Track Upgradation: Trains canceled including Jan Shatabdi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102053/track-upgradation-trains-canceled-including-jan-shatabdi"
published_at: "2023-03-08T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408a99e09b0a_gjk.jpg"
keywords: []
---

# ട്രാക്ക്​​​ നവീകരണം: ജനശതാബ്​ദിയടക്കം ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം: **തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളിൽ ട്രാക്ക്​ നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കലടക്കം ഗതാഗത നിയ​ന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മാർച്ച്​ 26ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി , എറണാകുളം-ഷൊർണൂർ മെമു , എറണാകുളം-ഗുരുവായൂർ എക്സ്​പ്രസ് ​ എന്നിവയും മാർച്ച്​ 27ലെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദിയും റദ്ദാക്കി. വ്യാഴാഴ്ചയിലെ കൊച്ചുവേളി-ലോകമാന്യതിലക്​ സൂപ്പർഫാസ്റ്റ് ​ കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ ​വൈകും.

## Article Content

**തിരുവനന്തപുരം: **തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളിൽ ട്രാക്ക്​ നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കലടക്കം ഗതാഗത നിയ​ന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മാർച്ച്​ 26ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി , എറണാകുളം-ഷൊർണൂർ മെമു , എറണാകുളം-ഗുരുവായൂർ എക്സ്​പ്രസ് ​ എന്നിവയും മാർച്ച്​ 27ലെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദിയും റദ്ദാക്കി. വ്യാഴാഴ്ചയിലെ കൊച്ചുവേളി-ലോകമാന്യതിലക്​ സൂപ്പർഫാസ്റ്റ് ​ കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ ​വൈകും.

ഭാഗികമായി റദ്ദാക്കിയവ * മാർച്ച്​ 12, 13, 14, 15, 16, 17, 18, 20, 21, 22, 23, 24, 25, 27, 28, 29, 30, 31 തീയതികളിൽ നിലമ്പൂർ-കോട്ടയം എക്സ്​പ്രസ്​ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. *കൊല്ലത്തുനിന്ന്​ മാർച്ച്​ ഒമ്പത്​, 13, 17, 19 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും. *കണ്ണൂരിൽനിന്ന്​ മാർച്ച്​ 26ന്​ പുറപ്പെടുന്ന കണ്ണൂർ-എറണാകുളം എക്സ്​പ്രസ്​ (16306) തൃശൂരിൽ സർവിസ്​ നിർത്തും. *മാർച്ച്​ 25ന്​ ചെന്നൈയിൽനിന്ന്​ തിരിക്കുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം പ്രിതിദിന ട്രെയിൻ (12623) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. *മാർച്ച്​ 26ന്​ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ (12624) തൃശൂരിൽനിന്നാകും യാത്ര തുടങ്ങുക. *മാർച്ച്​ ഒമ്പത്​, 10​, 11, 12, 13, 14, 16, 17, 18, 19, 20, 21, 23, 24, 25, 26, 27, 28, 30, 31 തീയതികളിൽ എറണാകുളത്തുനിന്ന്​ പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത്​ യാത്ര അവസാനിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102053/track-upgradation-trains-canceled-including-jan-shatabdi)