---
title: "സ്വകാര്യ ബസ് ഡ്രൈവറുടെ ആശ്രദ്ധമായ ഡ്രൈവിങ്. "
english_title: "Careful driving by private bus driverg "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102068/careful-driving-by-private-bus-driver"
published_at: "2023-03-08T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408be9c7f03d_fdsdgdfg.jpg"
keywords: []
---

# സ്വകാര്യ ബസ് ഡ്രൈവറുടെ ആശ്രദ്ധമായ ഡ്രൈവിങ്. 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ആശ്രദ്ധമായ ഡ്രൈവിങ്. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ നിരവധി തവണ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന എമിറേറ്റ്‌സ് ബസിലെ ഡ്രൈവറുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബസിലെ യാത്രക്കാരിലൊരാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ അഞ്ചിലധികം തവണ ഫോണില്‍ സംസാരിച്ചതായും യാത്രക്കാര്‍ വ്യക്തമാക്കി. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

കോഴിക്കോട്: കോഴിക്കോട് പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ആശ്രദ്ധമായ ഡ്രൈവിങ്. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ നിരവധി തവണ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന എമിറേറ്റ്‌സ് ബസിലെ ഡ്രൈവറുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബസിലെ യാത്രക്കാരിലൊരാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ അഞ്ചിലധികം തവണ ഫോണില്‍ സംസാരിച്ചതായും യാത്രക്കാര്‍ വ്യക്തമാക്കി. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102068/careful-driving-by-private-bus-driver)