---
title: "ലോക വനിതാദിനത്തിൽ ജെന്റർ സൗഹൃദ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത് "
english_title: "Tillankeri Panchayat with gender friendly budget on World Women's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102081/tillankeri-panchayat-with-gender-friendly-budget-on-world-womens-day"
published_at: "2023-03-08T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408cfb896bac_zdfsfgb.jpg"
keywords: []
---

# ലോക വനിതാദിനത്തിൽ ജെന്റർ സൗഹൃദ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത് 

> **Lead Summary:** **ഇരിട്ടി:** വനിതാ ദിനത്തിൽ ജെന്റർ സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി തില്ലങ്കേരി പഞ്ചായത്ത് ബജറ്റ്. വാർഷിക പദ്ധതിയിൽ ഒരു കോടി രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയത്. 15, 26, 30,565 രൂപ വരവും 15, 04,74,500 രൂപ ചെലവും 21,56,065 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ അവതരിപ്പിച്ചു.

## Article Content

**ഇരിട്ടി:** വനിതാ ദിനത്തിൽ ജെന്റർ സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി തില്ലങ്കേരി പഞ്ചായത്ത് ബജറ്റ്. വാർഷിക പദ്ധതിയിൽ ഒരു കോടി രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയത്. 15, 26, 30,565 രൂപ വരവും 15, 04,74,500 രൂപ ചെലവും 21,56,065 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ അവതരിപ്പിച്ചു.

സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്ക് 14.40 ലക്ഷം രൂപയും പട്ടികവർഗ മേഖലയിലെ ക്ഷേമവികസന പ്രവർത്തനങ്ങൾക്കായി 14.50 ലക്ഷം രൂപയും നീക്കി വെച്ചു.ഭിന്ന ശേഷി സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ചുവട് വെക്കുന്നതിൻ്റെ ഭാഗമായി ബഡ്സ് സ്കൂൾ നിർമ്മാണ മുൾപ്പടെ നടപ്പിലാക്കുന്നതിന് 37.50 ലക്ഷം രൂപയും, വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് 8 ലക്ഷം രൂപയും, കുട്ടികളുടെ മാനസിക-ആരോഗ്യ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യഭ്യാസ സഹായ പദ്ധതികൾക്കുമായി എഴുലക്ഷം രൂപയും ബജറ്റിൽ നീക്കി വെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102081/tillankeri-panchayat-with-gender-friendly-budget-on-world-womens-day)