---
title: "എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം"
english_title: "Sslc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102089/sslc"
published_at: "2023-03-09T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64093ef9c415f_images_-_2022-12-28T053942.909.jpeg"
keywords: []
---

# എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനം വീണ്ടും പരീക്ഷാക്കാലത്തേക്ക് കടക്കുന്നു. എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാവും. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനം വീണ്ടും പരീക്ഷാക്കാലത്തേക്ക് കടക്കുന്നു. എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാവും. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102089/sslc)