---
title: "ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ കനത്ത മഴ തുടരും "
english_title: "Heavy rains will continue in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10212/heavy-rains-will-continue-in-kerala"
published_at: "2021-11-12T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e0777c1640_images (30).jpeg"
keywords: []
---

# ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ കനത്ത മഴ തുടരും 

> **Lead Summary:** ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ആൻഡമാൻ കടലിലാകും ന്യുനമർദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. 

## Article Content

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ആൻഡമാൻ കടലിലാകും ന്യുനമർദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. 

കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10212/heavy-rains-will-continue-in-kerala)