---
title: "ലൈഫ് മിഷൻ കോഴക്കേസ്: സിഎം രവീന്ദ്രനെ മൂന്നാം ദിവസവും ഇ ഡി ചോദ്യം ചെയ്യും "
english_title: "C m raveendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102120/c-m-raveendran"
published_at: "2023-03-09T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409744701cc9_Screenshot_2023-03-09-11-19-34-11_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ലൈഫ് മിഷൻ കോഴക്കേസ്: സിഎം രവീന്ദ്രനെ മൂന്നാം ദിവസവും ഇ ഡി ചോദ്യം ചെയ്യും 

> **Lead Summary:** ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ രണ്ട് ദിവസവും ഇഡി രവീന്ദ്രനെ 20 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

## Article Content

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ രണ്ട് ദിവസവും ഇഡി രവീന്ദ്രനെ 20 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത് ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്റെ പേര് പരാമർശിച്ച് സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും നേരത്തെ പുറത്തുവന്നിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102120/c-m-raveendran)