---
title: "ചെങ്കൽ വില വർധന: തീരുമാനം മരവിപ്പിച്ചു"
english_title: "Brick price hike Decision frozen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10213/brick-price-hike-decision-frozen"
published_at: "2021-11-12T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e09b63b199_maxresdefault.jpg"
keywords: []
---

# ചെങ്കൽ വില വർധന: തീരുമാനം മരവിപ്പിച്ചു

> **Lead Summary:**  കണ്ണൂർ: ചെങ്കല്ലിന്റെ വില മൂന്നു രൂപ വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. എഡിഎം കെ. കെ.ദിവാകരന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

## Article Content

 കണ്ണൂർ: ചെങ്കല്ലിന്റെ വില മൂന്നു രൂപ വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. എഡിഎം കെ. കെ.ദിവാകരന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

ചെങ്കൽ വില വർധിപ്പിക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ എത്ര എന്നീ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡപ്യൂട്ടി കലക്ടർ കൺവീനറായ 15 അംഗ സമിതിയെ നിയോഗിച്ചു. സമിതിയിൽ ജിയോളജിസ്റ്റ്, ജില്ലാ ലേബർ ഓഫിസർ, ജില്ലാ ലോ ഓഫിസർ, ആർഡിഒ എന്നിവരും ചെങ്കൽപ്പണ ഉടമകളുടെ 2 പ്രതി നിധികളും വിവിധ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും അംഗങ്ങളാണ്. സമിതി ഒരു മാസത്തിനകം എഡിഎമ്മിന് പ്പോർട്ട് നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10213/brick-price-hike-decision-frozen)