---
title: "മുത്തങ്ങയിലേയും തോല്‍പ്പെട്ടിയിലേയും വിനോദസഞ്ചാരം ഏപ്രില്‍ 15 വരെ നിരോധിച്ചു"
english_title: "Tourism in Muthanga and Tholpetti has been banned till April 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102140/tourism-in-muthanga-and-tholpetti-has-been-banned-till-april-15"
published_at: "2023-03-09T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640988e83c012_IMG_20210501_131848.jpg"
keywords: []
---

# മുത്തങ്ങയിലേയും തോല്‍പ്പെട്ടിയിലേയും വിനോദസഞ്ചാരം ഏപ്രില്‍ 15 വരെ നിരോധിച്ചു

> **Lead Summary:** **വയനാട്**: മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മാര്‍ച്ച് 9 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

## Article Content

**വയനാട്**: മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മാര്‍ച്ച് 9 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

വയനാട്ടില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വന്യജീവി സങ്കേതത്തില്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. സമീപ ദിവസങ്ങളില്‍ വയനാട് വന്യജീവി സങ്കേതത്തിലെ നിരവധി പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ സുരക്ഷിത്വത്തിന് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102140/tourism-in-muthanga-and-tholpetti-has-been-banned-till-april-15)