---
title: "മാസ്സ് ആന്റ് ക്ലാസ്സിന് ഒരുങ്ങി മലയാള സിനിമ"
english_title: "New upcoming movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102163/new-upcoming-movie"
published_at: "2023-03-09T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64099a869500e_IMG-20230309-WA0026.jpg"
keywords: []
---

# മാസ്സ് ആന്റ് ക്ലാസ്സിന് ഒരുങ്ങി മലയാള സിനിമ

> **Lead Summary:** മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ഷാജി കൈലാസും പ്രൊഡ്യൂസർ സന്തോഷ് ദാമോദരനും എസ് എൻ സ്വാമിയും ഒരുമിക്കുന്നു . എസ് എൻ സ്വാമി, സന്തോഷ് ദാമോദരൻ, ഷാജി കൈലാസ് ടീമിന്റെ കൂട്ടുകെട്ടിൽ ഒരു മെഗാ പ്രൊജക്റ്റ് ഒരുങ്ങുകയാണ്. ഒരു വമ്പൻ മൂവി. വലിയൊരു ക്യാൻവാസിൽ തന്നെ ആയിരിക്കും ഈ ചിത്രം ഒരുങ്ങുന്നത്. ഒരു മാസ് മൂവിയാണ് എത്താൻ പോകുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 

## Article Content

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ഷാജി കൈലാസും പ്രൊഡ്യൂസർ സന്തോഷ് ദാമോദരനും എസ് എൻ സ്വാമിയും ഒരുമിക്കുന്നു . എസ് എൻ സ്വാമി, സന്തോഷ് ദാമോദരൻ, ഷാജി കൈലാസ് ടീമിന്റെ കൂട്ടുകെട്ടിൽ ഒരു മെഗാ പ്രൊജക്റ്റ് ഒരുങ്ങുകയാണ്. ഒരു വമ്പൻ മൂവി. വലിയൊരു ക്യാൻവാസിൽ തന്നെ ആയിരിക്കും ഈ ചിത്രം ഒരുങ്ങുന്നത്. ഒരു മാസ് മൂവിയാണ് എത്താൻ പോകുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 

ഈ മൂന്ന് പേരും കൂടി ഒരുമിക്കുമ്പോൾ മലയാളത്തിന് ലഭിക്കാൻ പോകുന്നത് ഒരു മാസ് ആൻഡ് ക്ലാസ് സിനിമ ആയിരിക്കുമെന്നുള്ളത് ഉറപ്പാണ്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും. ഈ വാർത്ത പുറത്തുവരുന്നതോടെ സിനിമ പ്രേമികൾക്ക് വളരെ പ്രതീക്ഷയും സന്തോഷവും വരുമെന്നത് ഉറപ്പാണ്. വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഷാജി കൈലാസ് മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്

ഇതിനോടകം ഷാജി കൈലാസിന്റെതായി പുറത്തുവന്ന ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടുകയും ചെയ്തു. കടുവയും കാപ്പയും ഒക്കെ അതിനുദാഹരണങ്ങൾ തന്നെയാണ്. പുതിയ കാലത്തിന്റെ പൾസ് മനസ്സിലാക്കാനുള്ള ടെക്നിക്കും ഷാജി കൈലാസിന്റെ കയ്യിൽ ഉണ്ട് എന്ന് തെളിയിച്ചു തന്ന ചിത്രങ്ങളാണ് ഇവയെല്ലാം. എസ് എൻ സ്വാമിയും ഒരുപാട് ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്തു വിജയിപ്പിച്ച ഡാമർ സിനിമയുടെ സാരഥി സന്തോഷ് ദാമോദരനും

ഷാജി കൈലാസും ഒരുമിക്കുമ്പോൾ അത് വലിയൊരു പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102163/new-upcoming-movie)